വൈക്കത്ത് സിറ്റിങ് എംഎല്‍എയെ ഉള്‍പ്പെടുത്താതെ മണ്ഡലം കമ്മിറ്റി; പട്ടികയില്‍ ഉള്‍പ്പെട്ടത് നാല് പുതുമുഖങ്ങള്‍

ജില്ലാ എക്‌സിക്യൂട്ടീവ് അംഗം പി. പ്രദീപിനാണ് മുന്‍തൂക്കം.
വൈക്കത്ത് സിറ്റിങ് എംഎല്‍എയെ ഉള്‍പ്പെടുത്താതെ മണ്ഡലം കമ്മിറ്റി; പട്ടികയില്‍ ഉള്‍പ്പെട്ടത് നാല് പുതുമുഖങ്ങള്‍
Published on
Updated on

കോട്ടയം: വൈക്കം എംഎല്‍എ സി.കെ ആശയെ സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഉള്‍പ്പെടുത്താതെ വൈക്കം മണ്ഡലം കമ്മിറ്റി. സിപിഐ മണ്ഡലം കമ്മിറ്റി ജില്ലാ എക്‌സിക്യൂട്ടീവിന് നാല് പുതുമുഖങ്ങളുടെ പട്ടിക കൈമാറി. ജില്ലാ എക്‌സിക്യൂട്ടീവ് അംഗം പി. പ്രദീപിനാണ് മുന്‍തൂക്കം.

വൈക്കം ഡിവിഷനിലെ ജില്ലാ പഞ്ചായത്ത് അംഗമായ രാജേഷ്, എഐഎസ്എഫിന്റെ സംസ്ഥാന കമ്മിറ്റി ശ്രീലക്ഷ്മി അജി, സിപിഐ തലയോലപ്പറമ്പ് മണ്ഡലം കമ്മിറ്റി അംഗം നയനകുമാര്‍ എന്നിവരാണ് പട്ടികയിലുള്ള മറ്റുള്ളവര്‍. സി.കെ. ആശ തന്നെ ഇക്കുറിയും സ്ഥാനാര്‍ഥിയായേക്കുമെന്ന തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ അടക്കം ചര്‍ച്ചകള്‍ വന്നിരുന്നു. എന്നാല്‍ ഇതിനിടെയാണ് നാല് പേരെ ഉള്‍പ്പെടുത്തിയുള്ള പട്ടിക പുറത്തുവന്നത്.

വൈക്കത്ത് സിറ്റിങ് എംഎല്‍എയെ ഉള്‍പ്പെടുത്താതെ മണ്ഡലം കമ്മിറ്റി; പട്ടികയില്‍ ഉള്‍പ്പെട്ടത് നാല് പുതുമുഖങ്ങള്‍
"തളിപ്പറമ്പില്‍ പി.കെ. ശ്യാമള തന്നെ, സ്ഥാനാര്‍ഥിത്വത്തില്‍ പുനരാലോചന വേണ്ട"; ആരോപണങ്ങള്‍ അനാവശ്യമെന്ന് എം.വി. ഗോവിന്ദന്‍

പാര്‍ട്ടിക്കകത്തുള്ള വിഭാഗീയത ആണോ പ്രദേശികമായുള്ള പ്രശ്‌നങ്ങളാണോ സി.കെ. ആശയെ ഒഴിവാക്കിയതിന് പിന്നില്‍ എന്ന തരത്തിലുള്ള ചോദ്യങ്ങളും നേതൃത്വത്തിന് മുന്നില്‍ ഉയരും.

വൈക്കത്ത് സിറ്റിങ് എംഎല്‍എയെ ഉള്‍പ്പെടുത്താതെ മണ്ഡലം കമ്മിറ്റി; പട്ടികയില്‍ ഉള്‍പ്പെട്ടത് നാല് പുതുമുഖങ്ങള്‍
വി. കുഞ്ഞികൃഷ്ണനെ വീട്ടിലെത്തി കണ്ട് സി വൈശാഖ്; കൂടിക്കാഴ്ച പയ്യന്നൂരില്‍ സ്വതന്ത്രനെ നിര്‍ത്താനുള്ള സിപിഐഎം വിമതരുടെ നീക്കത്തിനിടെ

Related Stories

No stories found.
News Malayalam 24x7
newsmalayalam.com