ചേർത്തലയിൽ വീട്ടുവളപ്പിൽ കുഴിച്ചുമൂടിയ നിലയിൽ അസ്ഥികൂടം; പരിശോധന ജയ്നമ്മ തിരോധാനക്കേസില്‍, ശരീരാവശിഷ്ടം മറ്റൊരാളുടേതെന്ന് സംശയം

2024 ഡിസംബർ 28നാണ് ഏറ്റുമാനൂർ സ്വദേശി ജയ്നമ്മയെ കാണാനില്ലെന്ന പരാതി വന്നത്
ആലപ്പുഴ ചേർത്തലയില്‍ അസ്ഥികൂടം കണ്ടെത്തി
ആലപ്പുഴ ചേർത്തലയില്‍ അസ്ഥികൂടം കണ്ടെത്തിSource: News Malayalam 24x7
Published on
Updated on

ആലപ്പുഴ: ചേർത്തലയിൽ വീട്ടുവളപ്പിൽ കുഴിച്ചുമൂടിയ നിലയിൽ അസ്ഥികൂടം കണ്ടെത്തി. ഏറ്റുമാനൂർ സ്വദേശി ജയ്നമ്മ തിരോധാനക്കേസുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിലാണ് അസ്ഥികൂടം കണ്ടെത്തിയത്. അതേസമയം ശരീരാവശിഷ്ടം വർഷങ്ങൾക്ക് മുൻപ് കാണാതായ ബിന്ദു പത്മനാഭൻ്റേതാണോയെന്നാണ് സംശയം.

2024 ഡിസംബർ 28 നാണ് ഏറ്റുമാനൂർ സ്വദേശി ജയ്നമ്മയെ കാണാനില്ലെന്ന പരാതി വന്നത്. കോട്ടമുറി കാക്കനാട്ട്കാലയിലെ വീട്ടിൽ ഭർത്താവ് അപ്പച്ചനൊപ്പമായിരുന്നു ജയ്നമ്മ താമസം. സ്ഥിരമായി ധ്യാന കേന്ദ്രങ്ങളിൽ പോകുന്നത്തിനാൽ കാണാതായി നാല് ദിവസം കഴിഞ്ഞാണ് ബന്ധുക്കൾ പരാതി നൽകിയത്.

തുടർന്ന് ഏറ്റുമാനൂർ പൊലീസ് നടത്തിയ അന്വേഷണത്തിൽ ജയ്നമ്മ ചേർത്തല പള്ളിപ്പുറം ഭാഗത്ത്‌ എത്തിയതായി കണ്ടെത്തിയിരുന്നു. എന്നാൽ, പിന്നീട് അന്വേഷണം എങ്ങുമെത്തിയില്ല. കഴിഞ്ഞ മാസം കേസ് ക്രൈം ബ്രാഞ്ച് ഏറ്റെടുത്തതിന് പിന്നാലെയാണ് പള്ളിപ്പുറം സ്വദേശി സെബാസ്റ്റ്യന്റെ വീട്ടുവളപ്പിൽ നിന്നും മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തിയത്.

ആലപ്പുഴ ചേർത്തലയില്‍ അസ്ഥികൂടം കണ്ടെത്തി
കൂടത്തായി കൊലപാതക പരമ്പര: റോയ് തോമസിന്റെ മരണ കാരണം സയനൈഡ് തന്നെയെന്ന് ഡോക്ടര്‍

അതേസമയം, സെബാസ്റ്റ്യൻ വർഷങ്ങൾക്ക് മുൻപ് രജിസ്റ്റർ ചെയ്ത ബിന്ദു പത്മനാഭൻ തിരോധനക്കേസിലെ ഒന്നാം പ്രതിയാണ്. ബിന്ദു കൊല്ലപ്പെട്ടോ എന്ന സംശയം ബലപ്പെടുന്നതിനിടെയാണ് സെബാസ്റ്റ്യന്റെ വീട്ടുവളപ്പിൽ നിന്നും മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തുന്നത്. ഇതോടെയാണ് അസ്ഥികൂടം ബിന്ദു പത്മനാഭന്റേതാണോയെന്നുള്ള സംശയം പൊലീസിനുള്ളത്. ശാസ്ത്രീയ പരിശോധനയിലൂടെ മാത്രമേ ഇക്കാര്യത്തിൽ വ്യക്തതയുണ്ടാകും.

Related Stories

മരിച്ചെന്ന് പറഞ്ഞിട്ടും കേട്ടില്ല; പണം ലഭിക്കാന്‍ സഹോദരി തന്നെ വേണമെന്ന് ബാങ്ക്; ഒടുവില്‍ തെളിവായി അസ്ഥികൂടം ചുമന്ന് ഒഡീഷ സ്വദേശി
നെടുങ്കണ്ടത്ത് അമ്മയെയും മകനെയും കൊന്ന് കുഴിച്ചുമൂടി? പൊലീസ് പരിശോധനയില്‍ 
ശരീരഭാഗങ്ങള്‍ കണ്ടെടുത്തു
കൊടും ചൂടിൽ ഉരുകി കേരളം; ഇന്ന് സൂര്യാഘാതമേറ്റ് രണ്ട് മരണമെന്ന് സംശയം; വടക്കൻ കേരളത്തിൽ വ്യാപകമായി സൂര്യാതപമേറ്റ് പരിക്ക്
നിതിന്റെ രക്ഷിതാക്കൾ പറയുന്നത് കേട്ടപ്പോൾ ഇത് കേരളത്തിൽ തന്നെയാണോ എന്ന് സംശയം തോന്നി, ഒരു കുറ്റവാളിയും രക്ഷപ്പെടില്ല: വി. ശിവൻകുട്ടി
News Malayalam 24x7
newsmalayalam.com