

തിരുവനന്തപുരം: ചിറയിന്‍കീഴില്‍ പാമ്പ് കടിയേറ്റ് എട്ട് വയസുകാരന്‍ മരിച്ചു. ചിറയിന്‍കീഴ് സ്വദേശികളായ ദിലീപ്-അനു ദമ്പതികളുടെ മകനായ ദിക്ഷല്‍ ആണ് മരിച്ചത്. വീട്ടില്‍ നടത്തിയ പരിശോധനയില്‍ മൂര്‍ഖന്‍ പാമ്പിനെ കണ്ടെത്തി.
മൃതദേഹം മെഡിക്കല്‍ കോളേജില്‍ സൂക്ഷിച്ചിരിക്കുന്നു. വീട്ടില്‍ നടത്തിയ പരിശോധനയില്‍ മൂര്‍ഖന്‍ പാമ്പിനെ കണ്ടെത്തി. ഉറങ്ങിക്കിടക്കുമ്പോഴാണ് കടിയേറ്റത്. കാലില്‍ രക്തം പൊടിയുകയും ശരീരം നീലനിറം ആകുകയും ചെയ്തതോടെയാണ് വീട്ടുകാര്‍ ശ്രദ്ധിച്ചത്. മരിച്ച കുഞ്ഞിന്റെ തൊട്ടടുത്ത് സഹോദരി ഉണ്ടായിരുന്നു.
ഇന്ന് പുലര്‍ച്ചെ 4.30 ഓടു കൂടിയാണ് കുട്ടിക്ക് പാമ്പുകടിയേറ്റത് ശ്രദ്ധയില്‍പ്പെട്ടത്. ഉറങ്ങിക്കിടക്കുമ്പോഴാണ് പാമ്പുകടിയേറ്റതെന്നാണ് വീട്ടുകാര്‍ സംശയിക്കുന്നത്. ഉടന്‍ തന്നെ അടുത്തുള്ള ആശുപത്രിയിലേക്ക് കുഞ്ഞിനെ എത്തിച്ചു. ആശുപത്രിയില്‍ നിന്നാണ് പാമ്പ് കടിയേറ്റെന്ന് സ്ഥിരീകരിക്കുന്നത്. എന്നാല്‍ കുഞ്ഞിന്റെ ജീവന്‍ രക്ഷിക്കാനായില്ല.