വിഎസ് കള്ളന്മാര്‍ക്കും കൊള്ളക്കാര്‍ക്കും സമുദായത്തെ ചോരയൂറ്റി കുടിക്കുന്നവര്‍ക്കുമെതിരെ പൊരുതിയയാള്‍: എസ്എന്‍ഡിപി യൂത്ത് മൂവ്‌മെന്റ്

''വിഎസ് എന്ന രണ്ടക്ഷരത്തിനു വേണ്ടി ഒരു പോസ്റ്റ് ഇട്ടില്ലെങ്കില്‍ അത് കേരളത്തോടും ശ്രീനാരായണീയരോടും ചെയ്യുന്ന അനീതിയായി മാറും''
വി. എസ്. അച്യുതാനന്ദന്‍
വി. എസ്. അച്യുതാനന്ദന്‍
Published on

വിഎസിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് എസ്എന്‍ഡിപി യൂത്ത് മൂവ്‌മെന്റ്. ഒരു രാഷ്ട്രീയ നേതാവിനോടോ പാര്‍ട്ടിയോടോ ആഭിമുഖ്യം കാണിക്കുന്ന യാതൊരു പോസ്റ്റുകളും ഈ ഹാന്‍ഡിലില്‍ നിന്ന് ഉണ്ടാവില്ല എന്ന് ഉറപ്പിച്ചിരുന്നു. എന്നാല്‍ വിഎസ് എന്ന രണ്ടക്ഷരത്തിന് വേണ്ടി ഒരു പോസ്റ്റ് ഇട്ടില്ലെങ്കില്‍ അത് കേരളത്തോടും ശ്രീനാരായണീയരോടും ചെയ്യുന്ന അനീതിയായി മാറുമെന്നും ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു.

എല്ലാ ജാതി-മത-രാഷ്ട്രീയത്തില്‍ ഉള്ളവര്‍ക്കും ഒരുപോലെ പ്രിയപ്പെട്ടവനാണ് വിഎസ്. എന്നും ശ്രീനാരായണീയ പ്രസ്ഥാനങ്ങളുടെ കാവലാളും അഭ്യുദയക്യാംക്ഷിയുമായിരുന്നു അദ്ദേഹം.

വി. എസ്. അച്യുതാനന്ദന്‍
''വിഎസ് അന്തരിച്ചു എന്ന് കേട്ടയുടനെ തന്നെ ഏതാനും ചില തീവ്രവാദികള്‍ ഇറങ്ങിപ്പുറപ്പെട്ടിരിക്കുന്നു; ഇവര്‍ പരിഷ്‌കൃത സമൂഹത്തിന് അപമാനം''

കള്ളന്മാര്‍ക്കും കൊള്ളക്കാര്‍ക്കും സമുദായത്തെ ഒറ്റി ചോരയൂറ്റി കുടിക്കുന്നവര്‍ക്കും എതിരെ നിന്ന് പൊരുതി. ആ മഹദ് വ്യക്തിത്വത്തിന് എസ്എന്‍ഡിപി യൂത്ത് മൂവ്‌മെന്റിന്റെ ആദരാഞ്ജലികള്‍ നേരുന്നുവെന്ന് പോസ്റ്റില്‍ പറയുന്നു.

വലിയ ജനപ്രവാഹമാണ് ആലപ്പുഴയിലെ പുന്നപ്രയിലേക്ക് ഒഴുകിയെത്തുന്നത്. ഏറെ നേരം വൈകിയതിന് ശേഷമാണ് ഭൗതിക ശരീരം റിക്രിയേഷന്‍ ഗ്രൗണ്ടിലേക്ക് എത്തിച്ചത്. റിക്രിയേഷന്‍ ഗ്രൗണ്ടിലെ പൊതുദര്‍ശനത്തിന് ശേഷം മൃതദേഹം വലിയചുടുകാട്ടില്‍ ഔദ്യോഗിക ബഹുമതികളോടെ സംസ്‌കരിക്കും.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

ഒരു രാഷ്ട്രീയ നേതാവിനോടോ പാര്‍ട്ടിയോടോ ആഭിമുഖ്യം കാണിക്കുന്ന യാതൊരു പോസ്റ്റുകളും ഈ ഹാന്‍ഡിലില്‍ നിന്ന് ഉണ്ടാവില്ല എന്ന് ഉറപ്പിച്ചിരുന്നു.

എന്നും നേരിനും ശരിക്കും ജനങ്ങള്‍ക്കുമൊപ്പം നില്‍ക്കാനാണ് ഞങ്ങള്‍ക്കിഷ്ടം.

പക്ഷേ സാംസ്‌കാരിക നവകേരളം വിടചൊല്ലുന്ന 'VS' ആ രണ്ടക്ഷരത്തിന് വേണ്ടി ഒരു പോസ്റ്റ് ഇട്ടില്ലെങ്കില്‍ അത് കേരളത്തോടും ശ്രീനാരായണീരോടും ചെയ്യുന്ന അനീതിയായി മാറും.

എന്നും ജനങ്ങളോടൊപ്പം ചേര്‍ന്ന് നടന്ന നേതാവാണ് വി. എസ്. എല്ലാ ജാതി-മത-രാഷ്ട്രീയത്തില്‍ ഉള്ളവര്‍ക്കും ഒരുപോലെ പ്രിയപ്പെട്ടവന്‍.

എന്നും ശ്രീനാരായണീയ പ്രസ്ഥാനങ്ങളുടെ കാവലാളും അഭ്യുദയക്യാംക്ഷിയുമായിരുന്നു വി. എസ്.

കള്ളന്മാര്‍ക്കും കൊള്ളക്കാര്‍ക്കും സമുദായത്തെ ഒറ്റി ചോരയൂറ്റി കുടിക്കുന്നവര്‍ക്കും എതിരെ നിന്ന് പൊരുതിയ ആള്‍.

ആ മഹദ് വ്യക്തിത്വത്തിന് SNDP യൂത്ത് മൂവ്‌മെന്റിന്റെ ആദരാഞ്ജലികള്‍...

Related Stories

No stories found.
News Malayalam 24x7
newsmalayalam.com