തൃശൂർ: പാലിയേക്കര പ്ലാസയിൽ പൊലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ച കേസിൽ സോഷ്യൽ മീഡിയ ഇൻഫ്ലുവെൻസർ പിടിയിൽ. തൃശൂർ വരന്തരപ്പിള്ളി സ്വദേശി രേവന്ത് ബാബുവാണ് പിടിയിലായത്. ഇന്നലെ രാത്രിയാണ് ഇയാൾ പൊലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ചത്.
ചൊവ്വാഴ്ച രാത്രിയോടെ ടോൾ പ്ലാസയിൽ എത്തിയ ഇയാൾ ബാരിക്കേഡ് ഉയർത്തി വാഹനങ്ങൾ കടത്തി വിടുകയായിരുന്നു. പോകാത്ത വാഹനങ്ങളുടെ താക്കോലും രേവന്ത് ഊരിയെടുത്തു. വിവരമറിഞ്ഞ സ്ഥലത്തെത്തിയ പൊലീസ് ഉദ്യോഗസ്ഥനെയാണ് രേവന്ത് ആക്രമിച്ചത്. തടയാൻ ശ്രമിച്ച പൊലീസുകാരൻ്റെ തലയ്ക്ക് പരിക്കേൽപ്പിക്കുകയായിരുന്നു. സംഭവത്തിൽ പുതുക്കാട് പൊലീസ് രേവന്തിനെ കസ്റ്റഡിയിലെടുത്തു.