"ബിയർ കഴിച്ചാണ് വാഹനം ഓടിച്ചത്, എൻ്റെ ഭാഗത്ത് നിന്ന് വന്ന തെറ്റാണ്"; യൂട്യൂബർ ഹെലൻ ഓഫ് സ്പാർട്ട

വീഡിയോ മറ്റുള്ളവർ എടുക്കേണ്ട എന്ന് കരുതിയാണ് പൊലീസ് കൈ കാണിച്ചതിൽ നിർത്താതിരുന്നതെന്നും വീഡിയോയിൽ പറയുന്നുണ്ട്
"ബിയർ കഴിച്ചാണ് വാഹനം ഓടിച്ചത്, എൻ്റെ ഭാഗത്ത് നിന്ന് വന്ന തെറ്റാണ്"; യൂട്യൂബർ ഹെലൻ ഓഫ് സ്പാർട്ട
Published on
Updated on

കാസർഗോഡ്: ദ്യപിച്ച് വാഹനം ഓടിച്ച് പൊലീസ് പിടിച്ചതിൽ വിശദീകരണവുമായി യൂട്യൂബർ ഹെലൻ ഓഫ് സ്പാർട്ട. യൂട്യൂബ് വിഡിയോയിലൂടെയാണ് വിശദീകരണവുമായി രംഗത്തെത്തിയത്. "ബിയർ കഴിച്ചാണ് വാഹനം ഓടിച്ചത്.എൻ്റെ ഭാഗത്ത് നിന്ന് വന്ന തെറ്റാണത്. മദ്യപിച്ച് വാഹനം ഓടിക്കാൻ പാടില്ലായിരുന്നു" അവർ പറഞ്ഞു. വീഡിയോ മറ്റുള്ളവർ എടുക്കേണ്ട എന്ന് കരുതിയാണ് പൊലീസ് കൈ കാണിച്ചതിൽ നിർത്താതിരുന്നതെന്നും വീഡിയോയിൽ പറയുന്നുണ്ട്.

ഹെലന്‍ ഓഫ് സ്പാര്‍ട്ട എന്ന പേരില്‍ സമൂഹമാധ്യമങ്ങളില്‍ സജീവയായ പെരുമ്പള സ്വദേശി എസ്.ആർ. ധന്യയ്ക്കെതിരെ ഉപ്പള പൊലീസാണ് മദ്യപിച്ച് വാഹനം ഓടിച്ചതിന് കേസെടുത്തത്. വാഹന പരിശോധനയ്ക്കിടെ മനുഷ്യജീവന് അപകടമുണ്ടാക്കും വിധം പ്രതി വാഹനവുമായി കടന്നു കളഞ്ഞെന്നാണ് എഫ്‌ഐആറില്‍ പറയുന്നത്.

"ബിയർ കഴിച്ചാണ് വാഹനം ഓടിച്ചത്, എൻ്റെ ഭാഗത്ത് നിന്ന് വന്ന തെറ്റാണ്"; യൂട്യൂബർ ഹെലൻ ഓഫ് സ്പാർട്ട
IMPACT |കായികതാരങ്ങളുടെ പാരിതോഷികം മുടങ്ങിയതിൽ നടപടി; റിപ്പോര്‍ട്ട് തേടി മന്ത്രി

അണങ്കൂരിൽ വാഹന പരിശോധനയ്ക്കായി പൊലീസ് കൈ കാണിച്ചപ്പോൾ നിർത്താതെ കാർ അമിത വേഗത്തിൽ ഓടിച്ച് പോവുകയായിരുന്നു. കാറിനെ പിന്തുടർന്ന ബന്തിയോട് ഭഗവതി നഗറിൽ വച്ചാണ് പൊലീസ് പിടികൂടിയത്. തുടർന്നുള്ള പരിശോധനയിലാണ് മദ്യപിച്ചതായി കണ്ടെത്തിയത്.

News Malayalam 24x7
newsmalayalam.com