സ്പായിലെ കൂട്ടബലാത്സംഗ കേസ്: രണ്ട് പ്രതികൾ കീഴടങ്ങി

ഒളിവിലായിരുന്ന കിരണും സാജനുമാണ് ആണ് പൊലീസ് സ്റ്റേഷനിൽ എത്തി കീഴടങ്ങിയത്.
സ്പായിലെ കൂട്ടബലാത്സംഗ കേസ്: രണ്ട് പ്രതികൾ കീഴടങ്ങി
Published on: 
Updated on: 

പത്തനംതിട്ട: തിരുവല്ല സ്പാ ബലാത്സംഗ കേസിലെ രണ്ട് പ്രതികൾ പൊലീസ് സ്റ്റേഷനിൽ എത്തി കീഴടങ്ങി. ഒളിവിലായിരുന്ന കിരണും സാജനുമാണ് ആണ് പൊലീസ് സ്റ്റേഷനിൽ എത്തി കീഴടങ്ങിയത്. ഇതോടെ കേസിൽ ഉൾപ്പെട്ട ആറ് പ്രതികളും പൊലീസ് പിടിയിലായി. ഇന്ന് രാവിലെ കേസിൽ പ്രതിയായ വൊക്കൻ എന്ന വിളിപ്പേരുള്ള പ്രശോഭിനെ പൊലീസ് റാന്നിയിൽ നിന്നും പിടികൂടിയിരുന്നു. കേസിൽ മുഖ്യസൂത്രധാരൻ സുബിൻ അലക്സാണ്ടർ, തിരുവല്ല സ്വദേശി ബെർലിൻ ദാസ് എന്നിവരെയാണ് ആദ്യം പൊലീസ് അറസ്റ്റ് ചെയ്തത്.

സ്പായിലെ കൂട്ടബലാത്സംഗ കേസ്: രണ്ട് പ്രതികൾ കീഴടങ്ങി
തിരുവല്ല സ്പാ ബലാത്സംഗക്കേസ്: ഒരു പ്രതി കൂടി പിടിയിൽ; രണ്ട് പേർ സംസ്ഥാനം വിട്ടതായി സൂചന

ഫെബ്രുവരി ഒന്നിന് വൈകിട്ട് മൂന്നരയ്ക്കായിരുന്നു കേസിനാസ്പദമായ സംഭവം. ഗുണ്ടാ പിരിവ് ചോദിച്ച് മരണ സുബിൻ ഉൾപ്പെടെ ആറ് പേർ സ്പായിൽ എത്തുകയായിരുന്നു. 50,000 രൂപ പിരിവ് ആവശ്യപ്പെട്ടു. ഇത് നൽകാനാവില്ല എന്ന് ജീവനക്കാരി അറിയിച്ചതിന് പിന്നാലെ സുബിൻ ജീവനക്കാരിയെ കഴുത്തിൽ കത്തി വെച്ച് ബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നു.

സ്പായിലെ കൂട്ടബലാത്സംഗ കേസ്: രണ്ട് പ്രതികൾ കീഴടങ്ങി
കസ്റ്റമറെ അടുത്ത് കിടത്തി നഗ്നദൃശ്യം ചിത്രീകരിച്ചു, പീഡനത്തിന് സ്പായിലെ സഹപ്രവർത്തകയും ഒത്താശ ചെയ്തു; അതിജീവിത ന്യൂസ് മലയാളത്തോട്

ബലാത്സംഗം ചെയ്യുന്നതിൻ്റെ വീഡിയോ മരണ സുബിൻ ഫോണിൽ ചിത്രീകരിച്ചു. സ്പായിലെ സഹപ്രവർത്തകയും പീഡനത്തിന് ഒത്താശ ചെയ്തു എന്നും അതിജീവിത വെളിപ്പെടുത്തിയിരുന്നു. പുറത്തുപറഞ്ഞാൽ കൊന്നുകളയും എന്നും പ്രതികൾ ഭീഷണിപ്പെടുത്തി ക്രൂരമായ അതിക്രമം നേരിടണ്ടി വന്നുവെന്നും യുവതി പറഞ്ഞിരുന്നു. സംഭവത്തിന് പിന്നാലെ സ്ഥാപന ഉടമയുടെ നിർണായക മൊഴി പുറത്തുവന്നിരുന്നു. നടന്നത് ഗുണ്ടാ പിരിവ് അല്ലെന്നും, മറ്റൊരു സ്ഥാപനത്തിൻ്റെ ക്വട്ടേഷൻ ആണെന്നുമായിരുന്നു സ്ഥാപന ഉടമ പറഞ്ഞത്.

News Malayalam 24x7
newsmalayalam.com