സ്പായിൽ പോയ കാര്യമറിയിക്കുമെന്ന് ഭീഷണിപ്പെടുത്തി സിപിഒയിൽ നിന്നും പണം തട്ടിയ കേസ്; ഒളിവില്‍ പോയ എസ്‌ഐയെ കണ്ടെത്താന്‍ പ്രത്യേക സംഘം

സ്പായില്‍ പോയ വിവരം ഭാര്യയെ അറിയിക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് സിപിഒയുടെ കൈയ്യില്‍ നിന്ന് നാല് ലക്ഷം രൂപ തട്ടിയെടുത്തത്.
സ്പായിൽ പോയ കാര്യമറിയിക്കുമെന്ന് ഭീഷണിപ്പെടുത്തി സിപിഒയിൽ നിന്നും പണം തട്ടിയ കേസ്; ഒളിവില്‍ പോയ എസ്‌ഐയെ കണ്ടെത്താന്‍ പ്രത്യേക സംഘം
Published on
Updated on

എറണാകുളം: കൊച്ചിയില്‍ സിപിഒയെ ഭീഷണിപ്പെടുത്തി പണം തട്ടിയ കേസില്‍ ഒളിവില്‍ കഴിയുന്ന എസ്‌ഐയെ പിടികൂടുന്നതിനായി പ്രത്യേക അന്വേഷണ സംഘത്തെ നിയമിച്ചു.

സ്പായിലെത്തിയ സിപിഒയെ ഭീഷണിപ്പെടുത്തി നാല് ലക്ഷം രൂപ തട്ടിയ കേസിലാണ് എസ്‌ഐ കെ. കെ. ബൈജു ഒളിവില്‍ പോയത്. പാലാരിവട്ടം പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്‌ഐയാണ് കെ.കെ. ബൈജു. സംഭവത്തിന് പിന്നാലെ ഇയാളെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. പാലാരിവട്ടം എസ്എച്ച്ഒ ആര്‍ സനീഷിന്റെ നേതൃത്വത്തില്‍ അഞ്ചംഗ സംഘത്തെയാണ് നിയമിച്ചത്.

സ്പായിൽ പോയ കാര്യമറിയിക്കുമെന്ന് ഭീഷണിപ്പെടുത്തി സിപിഒയിൽ നിന്നും പണം തട്ടിയ കേസ്; ഒളിവില്‍ പോയ എസ്‌ഐയെ കണ്ടെത്താന്‍ പ്രത്യേക സംഘം
രാഹുലിനെതിരായ രണ്ടാം ബലാത്സംഗക്കേസ്: അന്വേഷണ ചുമതല എഐജി ജി. പൂങ്കുഴലിക്ക്

സ്പായില്‍ പോയ വിവരം ഭാര്യയെ അറിയിക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് സിപിഒയുടെ കൈയ്യില്‍ നിന്ന് നാല് ലക്ഷം രൂപ തട്ടിയെടുത്തത്. സംഭവത്തില്‍ സ്പാ നടത്തുന്ന യുവതി അടക്കം മൂന്ന് പേരെയാണ് പ്രതി ചേര്‍ത്തത്.

നവംബര്‍ എട്ടിനാണ് സിപിഒ സ്പായിലെത്തി മടങ്ങിയത്. പിന്നാലെ സ്പാ നടത്തുന്ന യുവതി പൊലീസുകാരനെ വിളിച്ച് തന്റെ മാല നഷ്ടമായെന്നും അത് പൊലീസുകാരന്‍ എടുത്തുകൊണ്ടു പോയതാണെന്നും പറഞ്ഞു. തുടര്‍ന്ന് എസ് ഐ സിപിഒയെ വിളിച്ച് ഇക്കാര്യം ഭാര്യയോട് പറയുമെന്ന് ഭീഷണിപ്പെടുത്തി നാല് ലക്ഷം രൂപ തട്ടിയെടുത്തെന്നാണ് കേസ്.

സ്പായിൽ പോയ കാര്യമറിയിക്കുമെന്ന് ഭീഷണിപ്പെടുത്തി സിപിഒയിൽ നിന്നും പണം തട്ടിയ കേസ്; ഒളിവില്‍ പോയ എസ്‌ഐയെ കണ്ടെത്താന്‍ പ്രത്യേക സംഘം
ദേവസ്വം ബോര്‍ഡ് പ്രസിഡൻ്റ് കെ. ജയകുമാറിനെ അയോഗ്യനാക്കണം; ഹര്‍ജി നല്‍കി ബി. അശോക് ഐഎഎസ്

തട്ടിയെടുത്തതില്‍ 2 ലക്ഷം ബൈജുവിന് ലഭിച്ചതായി പൊലീസ് കണ്ടെത്തി. എന്നാല്‍ സംഭവം വിവാദമായതോടെ എസ് ഐ ഒളിവില്‍ പോയെന്നാണ് വിവരം.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com