

തിരുവനന്തപുരം: കേരള സ്പോർട്സ് കൗൺസിലിൽ 12 കോടിയുടെ ഫണ്ട് തട്ടിപ്പെന്ന് കായിക മന്ത്രി ഒ.ജെ. ജനീഷ് പറഞ്ഞു. പൈക്ക വഴി അനുവദിച്ച തുകയിലാണ് തട്ടിപ്പ് നടന്നിരിക്കുന്നത്. അഴിമതിയിൽ അന്വേഷണം പ്രഖ്യാപിച്ചതോടെ കൗൺസിലിൽ കൂട്ട രാജി പ്രഖ്യാപിച്ച് അംഗങ്ങൾ രംഗത്തെത്തി.
മുൻ സർക്കാർ നിയമിച്ച സമിതിയിലെ അംഗങ്ങളാണ് രാജി വച്ചിരിക്കുന്നത്. അന്വേഷണ റിപ്പോർട്ട് പുറത്ത് വരുന്നത് വരെ രാജി സ്വീകരിക്കേണ്ടതില്ലെന്നാണ് മന്ത്രിയുടെ നിലപാട്. കായിക രംഗത്ത് അമിത രാഷ്ട്രീയം കുത്തിക്കയറ്റിയിട്ടുണ്ടോ എന്ന് പരിശോധിക്കുമെന്ന് കായിക മന്ത്രി ഒ.ജെ. ജെനീഷ് പറഞ്ഞു.
കായിക ഭവൻ്റെ നിർമ്മാണം ഉടൻ പുനരാംരംഭിക്കുമെന്നും മന്ത്രി പറഞ്ഞു. ബജറ്റിന് ശേഷം പ്രവർത്തനങ്ങൾ തുടങ്ങാനാണ് ഉദ്ദേശിക്കുന്നത്. കഴിഞ്ഞ സർക്കാർ ആകെ പൂർത്തിയാക്കിയത് ഗ്രൗണ്ട് ഫ്ലോർ മാത്രമാണെന്നും മന്ത്രി ആരോപിച്ചു. ആ കെട്ടിടം ഇപ്പോൾ ഉപയോഗ ശൂന്യമായി കിടക്കുകയാണെന്നും കായിക മന്ത്രി ഒ.ജെ. ജെനീഷ് പറഞ്ഞു.