"കള്ള വോട്ട് ചെയ്തെന്ന് സമൂഹമാധ്യമങ്ങളില്‍ വ്യാജ പ്രചാരണം നടത്തുന്നു"; ബിജെപി സംസ്ഥാന ഉപാധ്യക്ഷനെതിരെ പരാതിയുമായി കുടുംബം

അനീഷ് കുമാർ സോഷ്യൽ മീഡിയ പേജുകളിലൂടെ തന്നെയും കുടുംബത്തെയും അപമാനിക്കുന്നുവെന്നാണ് വേണുഗോപാൽ പറയുന്നത്
ബിജെപി സംസ്ഥാന വൈസ് പ്രസിഡൻറ് കെ.കെ. അനീഷ് കുമാർ
ബിജെപി സംസ്ഥാന വൈസ് പ്രസിഡൻറ് കെ.കെ. അനീഷ് കുമാർSource: Facebook/ K. K. Aneesh Kumar
Published on
Updated on

തൃശൂർ: കള്ളവോട്ട് ചെയ്തെന്ന് സമൂഹമാധ്യമങ്ങളില്‍ വ്യാജ പ്രചാരണം നടത്തിയെന്ന് ബിജെപി നേതാവിനെതിരെ പരാതിയുമായി കുടുംബം. ബിജെപി സംസ്ഥാന വൈസ് പ്രസിഡൻറ് കെ.കെ. അനീഷ് കുമാർ വ്യാജ പ്രചാരണം നടത്തുന്നതായാണ് പരാതി. തൃശൂർ കുറ്റൂർ സ്വദേശി എം.ടി. വേണുഗോപാലാണ് പൊലീസിൽ പരാതിപ്പെട്ടത്.

സോഷ്യൽ മീഡിയ പേജുകളിലൂടെ തന്നെയും കുടുംബത്തെയും അനീഷ് കുമാർ അപമാനിക്കുന്നുവെന്നാണ് വേണുഗോപാൽ പറയുന്നത്. ഫോട്ടോ സഹിതം ഫേസ്ബുക്കിലൂടെ വ്യാജ പ്രചാരണം നടത്തിയ അപമാനിച്ചു എന്നാണ് പരാതി. തൃശൂർ വെസ്റ്റ് പൊലീസിൽ പരാതി നൽകിയെന്നും നിയമനടപടികളുമായി മുന്നോട്ടുപോകുമെന്നും വേണുഗോപാൽ അറിയിച്ചു.

ബിജെപി സംസ്ഥാന വൈസ് പ്രസിഡൻറ് കെ.കെ. അനീഷ് കുമാർ
"ആറ്റിങ്ങലില്‍ 1,14,000 കള്ള വോട്ടുകളാണ് ഞാന്‍ കണ്ടെത്തിയത്, രാഹുലിന് അത് അറിയാം"; ബിജെപിക്കും സിപിഐഎമ്മിനും എതിരെ അടൂർ പ്രകാശ്

"ഇതാണ് കള്ളവോട്ട്" എന്ന് പറഞ്ഞുകൊണ്ടാണ് അഡ്വ കെ.കെ. അനീഷ് കുമാർ വേണുഗോപാലിന്റെ ഫോട്ടോയും കുടുംബാംഗങ്ങളുടെ പേരും മേല്‍വിലാസവും അടക്കം ഫേസ്ബുക്കില്‍ പങ്കുവെച്ചത്. വോട്ട് ചേർത്തത് ഡിവൈ‌എഫ്‌ഐ നേതാവാണ് എന്നും അനീഷ് കുമാറിന്റെ പോസ്റ്റില്‍ പറയുന്നു.

ബിജെപി നേതാവിന്റെ പോസ്റ്റ് കാരണം തനിക്കും ഭാര്യക്കും മാനഹാനി സംഭവിച്ചുവെന്നും പൊതു സമൂഹത്തില്‍ ഒരു കുറ്റവാളിയായി ചിത്രീകരിക്കപ്പെടുകയും ചെയ്തുവെന്നാണ് പരാതിയില്‍ പറയുന്നത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com