ശബരിമല സ്വർണക്കൊള്ള കേസിൽ അറസ്റ്റിലായ എസ്. ശ്രീകുമാർ സഹോദരനെന്ന വ്യാജ പ്രചാരണം; നിയമനടപടികൾ സ്വീകരിക്കുമെന്ന് വി.എസ്. ശിവകുമാർ

സിപിഐഎം നേതാവ് കെ.എസ്. അരുൺ കുമാർ അടക്കമുള്ളവർ ഈ വ്യാജ വാർത്ത സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചിരുന്നു
ശബരിമല സ്വർണക്കൊള്ള കേസിൽ അറസ്റ്റിലായ എസ്. ശ്രീകുമാർ സഹോദരനെന്ന വ്യാജ പ്രചാരണം; നിയമനടപടികൾ സ്വീകരിക്കുമെന്ന് വി.എസ്. ശിവകുമാർ
Source: FB
Published on
Updated on

തിരുവനന്തപുരം: വ്യാജവാർത്ത പ്രചരണത്തിന് എതിരെ നിയമനടപടികൾ സ്വീകരിക്കുമെന്ന് കോൺഗ്രസ് നേതാവ് വി.എസ്. ശിവകുമാർ. ശബരിമല സ്വർണക്കൊള്ള കേസിൽ അറസ്റ്റിലായ എസ്. ശ്രീകുമാർ വി.എസ്. ശിവകുമാറിന്റെ സഹോദരനാണെന്ന വാർത്ത പ്രചരിപ്പിച്ചതിലാണ് നടപടിക്കൊരുങ്ങുന്നത്. സിപിഐഎം നേതാവ് കെ.എസ്. അരുൺ കുമാർ അടക്കമുള്ളവർ ഈ വ്യാജ വാർത്ത സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചിരുന്നു. വ്യാജ വാർത്തയ്ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് വി.എസ്. ശിവകുമാർ ഫേസ്ബുക്കിൽ കുറിച്ചു.

ശബരിമല സ്വർണക്കൊള്ള കേസിൽ അറസ്റ്റിലായ എസ്. ശ്രീകുമാർ സഹോദരനെന്ന വ്യാജ പ്രചാരണം; നിയമനടപടികൾ സ്വീകരിക്കുമെന്ന് വി.എസ്. ശിവകുമാർ
ജയിൽ ഡിഐജിക്കെതിരായ കോഴക്കേസ്: കൊടി സുനിക്കും സഹായം; വിനോദ് കുമാർ സുനിയുടെ ബന്ധുവിൽ നിന്നും കൈക്കൂലി വാങ്ങി

ഫേസ്ബുക്ക് പോസ്റ്റിൻ്റെ പൂർണരൂപം:

ശബരിമല സ്വർണ്ണക്കളവ് കേസിൽ സിപിഎം നേതാക്കളും അവരുമായി ബന്ധമുള്ളവരും ഒന്നിന് പുറകെ ഒന്നൊന്നായി ജയിലിലേക്ക് മാർച്ച് ചെയ്യുന്നതിന്റെ നാണക്കേട് മറയ്ക്കാൻ അറസ്റ്റിലാകുന്ന ഓരോരുത്തരെയും വി എസ് ശിവകുമാറിന്റെ സഹോദരനാക്കി വ്യാജ വാർത്ത പ്രചരിപ്പിക്കുന്ന സിപിഎമ്മിന്റെ നെറികേടിനെതിരെ നിയമ നടപടി സ്വീകരിക്കും .

ഇന്ന് അറസ്റ്റിലായ ദേവസ്വം അഡ്മിനിസ്ട്രേറ്റർ ശ്രീകുമാറിനെയാണ് അവസാനമായി സിപിഎം എന്റെ സഹോദരനാക്കിയിരിക്കുന്നത്. ശ്രീകുമാർ സി ഐ ടി യൂ ശബരിമല യൂണിയൻ നേതാവാണ്.ഇത്തരം വ്യാജപ്രചാരണങ്ങൾ കൊണ്ട് അയ്യപ്പന്റെ സ്വർണ്ണം മോഷ്ടിച്ചതിന്റെ പാപക്കറ മായ്ക്കാനാവില്ല എന്ന് നിങ്ങളെ ഓർമ്മിപ്പിക്കുകയാണ്..!

എനിക്കെതിരെ വ്യാജ പ്രചാരണം നടത്തിയ അരുൺ കുമാറിനും മറ്റുള്ളവർക്കും എതിരെയുള്ള നിയമനടപടികളുമായി മുന്നോട്ട് പോകും.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com