"ഈ പരിപാടി ഞങ്ങൾക്കറിയില്ല"; ക്ഷണിക്കാത്ത പരിപാടിയിൽ മുഖ്യാതിഥിയായി പോസ്റ്റർ ഇറക്കിയതിൽ പ്രതികരിച്ച് ശ്രീകുമാറും സ്നേഹയും

"സാധാരണ എന്തെങ്കിലും പരിപാടി ഉണ്ടെങ്കിൽ ഞങ്ങളെ ആരെയെങ്കിലും വിളിച്ച് അറിയിക്കും..."
"ഈ പരിപാടി ഞങ്ങൾക്കറിയില്ല"; ക്ഷണിക്കാത്ത പരിപാടിയിൽ മുഖ്യാതിഥിയായി പോസ്റ്റർ ഇറക്കിയതിൽ പ്രതികരിച്ച് ശ്രീകുമാറും സ്നേഹയും
Source: FB, Instagram
Published on

ക്ഷണിക്കാത്ത പരിപാടിയിൽ മുഖ്യാതിഥിയായി പോസ്റ്റർ ഇറക്കിയതിനെതിരെ സിനിമാതാരങ്ങളായ ശ്രീകുമാറും ഭാര്യ സ്നേഹയും. ഫേസ്ബുക്ക് ലൈവിലൂടെയായിരുന്നു താരങ്ങളുടെ പ്രതികരണം. കൊരട്ടി കോനൂർ പൗരാവലിയാണ് 28ന് നടക്കുന്ന പരിപാടിയിൽ താരങ്ങളെ ക്ഷണിക്കാതെ, മുഖ്യാതിഥിയെന്ന് കാണിച്ച് പോസ്റ്റർ ഇറക്കിയത്.

ഈ പരിപാടി തങ്ങൾ അറിഞ്ഞിട്ടില്ലെന്ന് സ്നേഹ ഫേസ്ബുക്കിൽ പങ്കുവെച്ച വീഡിയോയിൽ പറയുന്നു. സാധാരണ എന്തെങ്കിലും പരിപാടി ഉണ്ടെങ്കിൽ തന്നെയൊ ശ്രീകുമാറിനെയോ വിളിച്ച് അറിയിക്കാറാണ് പതിവ്. എന്നാൽ, ഈ പരിപാടിക്കായി തങ്ങളെ ബന്ധപ്പെട്ടിട്ടില്ല, അങ്ങനെയൊരു പരിപാടി ഏറ്റിട്ടില്ല. പരിപാടിയുടെ നോട്ടീസിൽ മറ്റൊരു അതിഥിയായ രാജേഷ് ശർമ്മയുമായി ബന്ധപ്പെട്ടപ്പോൾ അദ്ദേഹവും ഇത്തരത്തിലൊരു പരിപാടിയെ കുറിച്ച് അറിയുകയോ ഏൽക്കുകയോ ചെയ്തിട്ടില്ലെന്ന് പറഞ്ഞുവെന്നും സ്നേഹ വീഡിയോയിൽ പറയുന്നു.

"ഈ പരിപാടി ഞങ്ങൾക്കറിയില്ല"; ക്ഷണിക്കാത്ത പരിപാടിയിൽ മുഖ്യാതിഥിയായി പോസ്റ്റർ ഇറക്കിയതിൽ പ്രതികരിച്ച് ശ്രീകുമാറും സ്നേഹയും
'ഈ ചെറിയ ബജറ്റില്‍ എങ്ങനെയാണ് മലയാളത്തില്‍ ഇത്ര വലിയ സിനിമകള്‍ ഉണ്ടാകുന്നത്'; വീണ്ടും ചര്‍ച്ചയായി കരണ്‍ ജോഹറിന്റെ വാക്കുകള്‍

ഈ വീഡിയോ മുഴുവനും ദയവായി കാണുക. ഈ പരിപാടി ഞങ്ങൾ അറിഞ്ഞിട്ടില്ല, ആരും ഈ പരിപാടിയുമായി ബന്ധപ്പെട്ട് വിളിച്ചിട്ടുമില്ല എന്ന അടിക്കുറിപ്പോടെയാണ് സ്നേഹ വീഡിയോ പങ്കുവെച്ചത്. "എന്തിൻ്റെ അടിസ്ഥാനത്തിലാണ് ഫോട്ടോ ഉൾപ്പെടുത്തി അനുവാദമില്ലാതെ സംഘാടകർ ഇത്തരത്തിൽ പോസ്റ്റർ പങ്കുവെച്ചത്? ഞങ്ങളോടും ഞങ്ങളെ പ്രതീക്ഷിച്ച് എത്തുന്ന പ്രേക്ഷകരോടും ചെയ്യുന്ന ചതിയാണിത്," സ്നേഹ പറയുന്നു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com