എസ്എസ്എൽസി, ഹയർ സെക്കൻഡറി പരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു

എസ്എസ്എൽസി, ഹയർ സെക്കൻഡറി പരീക്ഷാതീയതികൾ പ്രഖ്യാപിച്ച് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രംSource: Screengrab
Published on

തിരുവനന്തപുരം: സംസ്ഥാനത്തെ എസ്എസ്എൽസി, ഹയർ സെക്കൻഡറി പരീക്ഷാതീയതികൾ പ്രഖ്യാപിച്ച് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. എസ്എസ്എൽസി പരീക്ഷ 2026 മാർച്ച് അഞ്ചിന് ആരംഭിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി അറിയിച്ചു. ഐടി പരീക്ഷ ഫെബ്രുവരി 2 മുതൽ 13 വരെയും നടക്കും. രാവിലെ 9.30ക്ക് പരീക്ഷ ആരംഭിക്കും. മൂല്യനിർണയം ഏപ്രിൽ ഏഴ് മുതൽ ആരംഭിക്കും. ഫലപ്രഖ്യാപനം മെയ് എട്ടിനെന്നും മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു.

പ്രതീകാത്മക ചിത്രം
പിഎം ശ്രീ കരാർ റദ്ദാക്കാൻ കേരളത്തിനാകുമോ? അവകാശം കേന്ദ്ര സർക്കാരിനും വിദ്യാഭ്യാസ മന്ത്രാലയത്തിനുമെന്ന് ധാരണാപത്രത്തിൽ

ഹയർ സെക്കൻഡറി പരീക്ഷാതീയതികളും മന്ത്രി പ്രഖ്യാപിച്ചു. ഒന്നാം വർഷ പരീക്ഷ മാർച്ച് 5 മുതൽ മാർച്ച് 27 വരെയും രണ്ടാം വർഷ പരീക്ഷ മാർച്ച് 6 മുതൽ 28 വരെയും നടക്കും. ഒന്നാംവർഷ പരീക്ഷ ഉച്ചയ്ക്ക് 1.30നും രണ്ടാം വർഷ പരീക്ഷ രാവിലെ 9.30 നും ആരംഭിക്കും. സംസ്ഥാനത്ത് 3000 പരീക്ഷ കേന്ദ്രങ്ങളിലാണ് പരീക്ഷ നടക്കുകയെന്നും മന്ത്രി വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.

പ്രതീകാത്മക ചിത്രം
പിഎം ശ്രീ തർക്കത്തിന് പരിഹാരം; പിൻമാറുന്നതായി കേരളം അറിയിക്കും

പിഎം ശ്രീ പദ്ധതി മരവിപ്പിച്ചോ എന്നുള്ള ചോദ്യത്തിന് എനിക്കറിയില്ലെന്ന മറുപടി മന്ത്രി ആവർത്തിച്ചു. എല്ലാം നേതാക്കളും ഇടപെട്ട് ചർച്ചകൾ നടക്കുന്നുണ്ട് അതിനിടയിൽ താൻ അഭിപ്രായം പറയുന്നത് ശരിയല്ലെന്നും മന്ത്രി ശിവൻകുട്ടി പറഞ്ഞു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com