നോളജ് വാലി പദ്ധതിയുമായി സംസ്ഥാന സർക്കാർ മുന്നോട്ട്; നോളജ് വാലി, സ്വകാര്യ സർവകലാശാല ബില്ലുകൾ ചൊവ്വാഴ്ച നിയമസഭയിൽ

സ്വകാര്യ സർവകലാശാലകൾക്കായി 20 ഏക്കർ ഭൂമി വരെ പതിച്ചുനൽകാനും സ്വകാര്യ സർവകലാശാല ബില്ലിൽ വ്യവസ്ഥയുണ്ട്
നോളജ് വാലി പദ്ധതിയുമായി സംസ്ഥാന സർക്കാർ മുന്നോട്ട്; നോളജ് വാലി, സ്വകാര്യ സർവകലാശാല ബില്ലുകൾ ചൊവ്വാഴ്ച നിയമസഭയിൽ
Published on: 
Updated on: 

തിരുവനന്തപുരം: വിദേശ സർവകലാശാലകളെ സ്വാഗതം ചെയ്ത് സംസ്ഥാന സർക്കാർ. നോളജ് വാലി, സ്വകാര്യ സർവകലാശാല ബില്ലുകൾ ചൊവ്വാഴ്ച നിയമസഭയിൽ അവതരിപ്പിക്കും. വിദേശ സർവകലാശാലകൾക്കും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നോളജ് വാലിയിൽ ക്യാംപസ് സ്ഥാപിക്കാൻ അനുമതി നൽകും. സ്വകാര്യ സർവകലാശാലകൾക്കായി 20 ഏക്കർ ഭൂമി വരെ പതിച്ചുനൽകാനും സ്വകാര്യ സർവകലാശാല ബില്ലിൽ വ്യവസ്ഥയുണ്ട്.

ഭൂവിനിമയ ഇടപാടുകൾ വേഗത്തിലാക്കാനും, നികുതിയിളവുകളിലൂടെ വിദേശസർവകലാശാലകളെ കേരളത്തിലേക്ക് സ്വാഗതം ചെയ്യാനും ലക്ഷ്യമിട്ട് ബില്ല്. സ്വകാര്യ സർവകലാശാലകൾക്കായി 20 ഏക്കർ വരെ സർക്കാർ ഭൂമി പതിച്ചുനൽകാൻ സർവകലാശാല ബില്ലിൽ വ്യവസ്ഥ. കമ്പോള വില ഈടാക്കിക്കൊണ്ടാകും ഭൂമി പതിച്ച് നൽകുക. കമ്പോള വിലയ്ക്ക് ഭൂമി പാട്ടത്തിന് നൽകുന്നതും പരിഗണിക്കും. സ്വകാര്യ സർവകലാശാല സ്ഥാപിക്കുന്നതിനുളള ഭൂമിക്ക് നികുതിയിളവും നൽകും. 100 ഏക്കർ വരെയുളള ഭൂമിക്ക് പത്ത് വർഷത്തേക്ക് സ്റ്റാംപ് ഡ്യൂട്ടിയിലും രജിസ്ട്രേഷൻ ഫീസിലും ഇളവ് നൽകും.

നോളജ് വാലി പദ്ധതിയുമായി സംസ്ഥാന സർക്കാർ മുന്നോട്ട്; നോളജ് വാലി, സ്വകാര്യ സർവകലാശാല ബില്ലുകൾ ചൊവ്വാഴ്ച നിയമസഭയിൽ
ഷാഫിക്ക് യൂത്ത് കോൺഗ്രസിന്റെ വ്യാജ അക്കൗണ്ടിലൂടെ ഗർഭനിരോധന ഉറകൾ; ഔദ്യോഗിക പേജ് അല്ലെന്ന് കാസർഗോഡ് ജില്ലാ പ്രസിഡൻ്റ്

വിദേശ സർവകലാശാലകൾക്കും അനുമതി നൽകാമെന്ന വ്യവസ്ഥ ഉൾപ്പെടുത്തി ബിൽ അവതരിപ്പിക്കും. വിദേശ വിദ്യാർഥികൾക്കും അധ്യാപകർക്കും ഗവേഷകർക്കും വിസ, വർക്ക് പെർമിറ്റ്, താമസാനുമതി എന്നിവയ്ക്കുള്ള രേഖകൾ തയ്യാറാക്കുന്നതിന് സർക്കാർ സഹായം നൽകും. വിദേശ സർവകലാശാലകൾ സ്ഥാപിക്കാൻ സഹകരണ സംഘം രജിസ്റ്റർ ചെയ്യണം. യുജിസി വ്യവസ്ഥകൾ പാലിക്കുന്നുഎന്ന് ഉറപ്പാക്കാനാണ് സൊസൈറ്റി സ്ഥാപിക്കണമെന്ന വ്യവസ്ഥയുള്ളത്. സൊസൈറ്റി വിദേശ സർവകലാശാലയുടെ സ്പോൺസറിങ്ങ് ബോഡിയായി പ്രവർത്തിക്കണം. വിദേശ സർവകലാശാലകൾക്ക് ഒപ്പം, വിദേശ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അനുമതിയുണ്ട്. ഇന്ത്യൻ സർവകലാശാലകളും ചേർന്നുള്ള സംയുക്ത സംരംഭങ്ങൾക്കും പ്രവർത്തനാനുമതി നൽകും.

Related Stories

അശ്ലീല സന്ദേശ വിവാദം: ടിവികെ സർക്കാരിന് തിരിച്ചടി; എംഎൽഎ അരുൾ വി​ഘ്നേഷിനെതിരെ പരാതി നൽകി വനിതാ കളക്ടർ
"സർക്കാർ ശ്രമിക്കുന്നത് പദ്ധതിയുടെ മറവിൽ ടൂറിസ്റ്റ് ബസ് ലോബികളെ സഹായിക്കാൻ"; വെറ്റ് ലീസ് പദ്ധതി വിവാദത്തിൽ
K. Muraleedharan
മണിയാർ ജലവൈദ്യുത പദ്ധതി