അധ്യാപകന്‍ കോണ്‍ഗ്രസുകാരന്‍ തന്നെ! കായികമേളയിലെ ഭക്ഷണത്തില്‍ പുഴുവെന്ന ആരോപണത്തില്‍ കനക്കുന്ന രാഷ്ട്രീയ വിവാദം

കഴിഞ്ഞ ദിവസമാണ് ഭക്ഷണത്തില്‍ നിന്ന് പുഴുവിനെ കിട്ടിയെന്ന തരത്തില്‍ ആരോപണവുമായി ജിജോ ജെയിംസ് രംഗത്തെത്തിയത്
അധ്യാപകന്‍ കോണ്‍ഗ്രസുകാരന്‍ തന്നെ! കായികമേളയിലെ ഭക്ഷണത്തില്‍ പുഴുവെന്ന ആരോപണത്തില്‍ കനക്കുന്ന രാഷ്ട്രീയ വിവാദം
Published on: 
Updated on: 

കോഴിക്കോട് വച്ച് നടക്കുന്ന സംസ്ഥാന സ്‌കൂള്‍ കായിക മേളയില്‍ ഭക്ഷണത്തില്‍ പുഴുവിനെ കണ്ടെന്ന ആരോപണമുന്നയിച്ച അധ്യാപകനെ അറസ്റ്റിനൊടുവില്‍ ഇപ്പോള്‍ സസ്‌പെന്‍ഡ് ചെയ്തിരിക്കുകയാണ്. അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തുകൊണ്ടാണ് വിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവ്.

പുഴുവിനെ കണ്ടെന്ന് ആരോപിച്ച് അധ്യാപകന്‍ രംഗത്തെത്തിയതില്‍ വലിയ ഗൂഢാലോചന തന്നെ ഉണ്ടെന്നായിരുന്നു കഴിഞ്ഞ ദിവസം വിദ്യാഭ്യാസ മന്ത്രി എന്‍. ഷംസുദ്ദീന്‍ ഉന്നയിച്ചത്. ഇയാള്‍ക്കെതിരെ നടപടി ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ഇതിനിടെ ഇപ്പോള്‍ സസ്‌പെന്‍ഷനിലായ അധ്യാപകന്റെ രാഷ്ട്രീയത്തെച്ചൊല്ലി വിവാദം കനക്കുകയാണ്.

അധ്യാപകന്‍ കോണ്‍ഗ്രസുകാരന്‍ തന്നെ! കായികമേളയിലെ ഭക്ഷണത്തില്‍ പുഴുവെന്ന ആരോപണത്തില്‍ കനക്കുന്ന രാഷ്ട്രീയ വിവാദം
പോരിന് പുതിയ ഗവര്‍ണറും, പിഎസ്‌സി ചെയര്‍മാനെയും അംഗങ്ങളെയും പിരിച്ചുവിടണം; രാഷ്ട്രപതിക്ക് കത്തയക്കാൻ ഒ. പി. മാഥൂര്‍

എറണാകുളം പെരുമ്പാവൂര്‍ വെങ്ങോല ശലേം സ്‌കൂളിനെ കായിക അധ്യാപകനാണ് ജിജോ. എന്നാല്‍ ജിജോയുടെ ഫേസ്ബുക്കിലെ കോണ്‍ഗ്രസ് അനുകൂല പോസ്റ്റുകളാണ് ഇപ്പോള്‍ ചര്‍ച്ചയ്ക്ക് വഴിവച്ചിരിക്കുന്നത്. തദ്ദേശതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി മത്സരിച്ച ആളാണ് ജിജോ ജയിംസ്. തെരഞ്ഞെടുപ്പ് കാലത്തെ ചിത്രങ്ങള്‍ സഹിതം സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചാണ് വിമര്‍ശനം ഉയരുന്നത്.

'രാഷ്ട്രീയ വിരോധം വച്ച് നീചമായ പ്രവൃത്തിയാണ് അധ്യാപകന്‍ നടത്തിയത്. പ്രഭാതഭക്ഷണത്തിലും ഉച്ചയ്ക്ക് വിളമ്പിയ സാമ്പാറിലും പുഴു ഉണ്ടെന്നായിരുന്നു പ്രചാരണം. വെന്ത ഭക്ഷണത്തില്‍ എവിടെ നിന്നാണ് ജീവനുള്ള പുഴു വരികയെന്നും, എന്തിന് വേണ്ടിയാണ് ഈ നാടക'മെന്നുമാണ് കഴിഞ്ഞ ദിവസം വിദ്യാഭ്യാസ മന്ത്രി ഈ വിഷയത്തില്‍ ചോദിച്ചത്. ഭരണവും സര്‍ക്കാരും മാറിയപ്പോള്‍ വിവാദമുണ്ടാക്കാന്‍ ചിലര്‍ ശ്രമിക്കുന്നതിന്റെ ഭാഗമാണ് ഇത്തരം പ്രവൃത്തികളെന്നും മന്ത്രി പറഞ്ഞിരുന്നു. ഇതിന് തൊട്ടു പിന്നാലെയാണ് ജിജോ ജെയിംസ് കോണ്‍ഗ്രസുകാരനാണെന്ന തരത്തില്‍ വാര്‍ത്തകള്‍ പുറത്തുവരുന്നത്.

അതേസമയം യുഡിഎഫുമായി ജിജോ ജയിംസിന് ബന്ധം ഇല്ലെന്നും വിദ്യാഭ്യാസമന്ത്രി എന്‍. ഷംസുദ്ദീന്‍ പറഞ്ഞു. ജിജോ ജയിംസിന് പാര്‍ട്ടിയുമായോ കെഎസ്ടിഎയുമായോ ബന്ധം ഇല്ലെന്ന് സിപിഐഎം എറണാകുളം ജില്ലാ സെക്രട്ടറി എസ്. സതീഷും പറഞ്ഞു. കൈപ്പത്തി ചിഹ്നത്തില്‍ മത്സരിച്ച് തോറ്റതിന് പിന്നാലെ കോണ്‍ഗ്രസുമായി പിണക്കമുണ്ടായെന്നും സിപിഐഎമ്മുമായി അടുപ്പം ഉണ്ടെങ്കില്‍ ഈ പത്ത് വര്‍ഷത്തിനിടക്ക് കെഎസ്ടിഎയില്‍ വരേണ്ടതല്ലേ എന്നുമാണ് സതീഷ് ചോദിക്കുന്നത്.

കഴിഞ്ഞ ദിവസമാണ് ഭക്ഷണത്തില്‍ നിന്ന് പുഴുവിനെ കിട്ടിയെന്ന തരത്തില്‍ ആരോപണവുമായി ജിജോ ജെയിംസ് രംഗത്തെത്തിയത്. പിന്നാലെ വൈകുന്നേരം തന്നെ തനിക്ക് പരാതിയില്ലെന്നും ജിജോ എഴുതി നല്‍കിയിരുന്നു. എന്നാല്‍ പൊലീസ് ഇയാളെ കസ്റ്റഡിയില്‍ എടുക്കുകയും രാത്രിയോടെ അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു. അധ്യാപകനെതിരെ രണ്ട് കേസുകളാണ് പൊലീസ് രജിസ്റ്റര്‍ ചെയ്തത്. കായികമേളയ്ക്കിടെ കലാപം ഉണ്ടാക്കാന്‍ ശ്രമമെന്നാണ് ഒരു എഫ്‌ഐആര്‍. സാമ്പാറില്‍ നിന്ന് ലഭിച്ചതെന്ന വ്യാജേന പുഴുവിനെ പ്രദര്‍ശിപ്പിച്ചു എന്ന് മറ്റൊരു എഫ്‌ഐആറിലും രേഖപ്പെടുത്തിയിരിക്കുന്നു.

News Malayalam 24x7
newsmalayalam.com