

തിരുവനന്തപുരം: സംസ്ഥാന സ്‌കൂള്‍ കായികമേള ഓവറോള്‍ ചാംപ്യന്‍മാര്‍ക്കുള്ള സ്വര്‍ണക്കപ്പ് സ്വന്തമാക്കി തിരുവനന്തപുരം. ആദ്യമായാണ് ഓവറോള്‍ ചാംപ്യന്‍ഷിപ്പിന് മുഖ്യമന്ത്രിയുടെ സ്വര്‍ണക്കപ്പ് ഏര്‍പ്പെടുത്തിയത്. 1825 പോയിന്റുമായാണ് തിരുവനന്തപുരം ഓവറോള്‍ കിരടം നേടിയത്.
അത്‌ലറ്റിക്‌സില്‍ മലപ്പുറം കിരീടം നിലനിര്‍ത്തി. അതലറ്റിക്‌സില്‍ 247 പോയിന്റ്‌സുമായാണ് മലപ്പുറം കിരീടം നിലനിര്‍ത്തിയത്. 212 പോയിന്റുമായി പാലക്കാട് രണ്ടാം സ്ഥാനത്താണ്. മലപ്പുറവും പാലക്കാടും തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടന്നത്. കോഴിക്കോട് 91 പോയിന്റ്‌സുമായി മൂന്നാം സ്ഥാനത്തും തിരുവനന്തപുരം 69 പോയിന്റ്‌സുമായി നാലാം സ്ഥാനത്തുമാണ്.
മലപ്പുറത്തെ ഐഡിയല്‍ ഇ എച്ച് എസ് എസ് കടകശ്ശേരിയാണ് നാലാം തവണയും മികച്ച സ്‌കൂളായി തെരഞ്ഞെടുത്തത്. വിഎംഎച്ച്എസ് വടവണ്ണൂര്‍ ആണ് രണ്ടാം സ്ഥാനത്ത്.