സ്വർണക്കപ്പുറപ്പിച്ച് ആതിഥേയർ, ഇഞ്ചോടിഞ്ച് പോരാട്ടവുമായി മലപ്പുറവും പാലക്കാടും; സംസ്ഥാന സ്കൂൾ കായികമേളയ്ക്ക് ഇന്ന് കൊടിയിറക്കം

വിവിധ വിഭാഗങ്ങളിലായി നടക്കുന്ന 4X400 മീറ്റർ റിലേ മത്സരങ്ങളോടെയാണ് ഇത്തവണത്തെ കായികമേള സമാപിക്കുക.
സംസ്ഥാന സ്കൂൾ കായികമേള ഇന്ന് സമാപിക്കും
സംസ്ഥാന സ്കൂൾ കായികമേള ഇന്ന് സമാപിക്കും Source: Social Media
Published on

തിരുവനന്തപുരം: അറുപത്തിയേഴാമത് സംസ്ഥാന സ്കൂൾ കായികമേളയ്ക്ക് ഇന്ന് കൊടിയിറക്കം.ഓവറോൾ ചാംപ്യന്മാർക്ക് ആദ്യമായി നൽകുന്ന സ്വർണക്കപ്പ് ആതിഥേയരായ തിരുവനന്തപുരം ഉറപ്പിച്ചപ്പോൾ അത്ലറ്റിക്സ് കിരീടത്തിനായാണ് ഇഞ്ചോടിഞ്ച് പോരാട്ടം.

സംസ്ഥാന സ്കൂൾ കായികമേള ഇന്ന് സമാപിക്കും
ചാമ്പ്യന്‍മാരെ കാത്ത് 117 പവന്റെ സ്വര്‍ണക്കപ്പ്; ചിത്രം പങ്കുവെച്ച് മന്ത്രി

നിലവിലെ ചാമ്പ്യന്മാരായ മലപ്പുറവും,പാലക്കാടും അവസാന ദിനമായ ഇന്ന് കിരീട പ്രതീക്ഷയോടെ ഇറങ്ങും.അത്ലറ്റിക്സിൽ മലപ്പുറമാണ് മുന്നിട്ട് നിൽക്കുന്നത്. തൊട്ടുപിറകെ രണ്ടാ സ്ഥാനത്ത് പാലക്കാടുമുണ്ട്.ഇന്ന് നടക്കുന്ന 16 ഫൈനലുകൾ ആണ് ചാംപ്യൻമാരെ തീരുമാനിക്കുക.

ഇന്നത്തെ മത്സരങ്ങൾക്ക് രാവിലെ 7:40ന് തുടക്കമായി. വൈകീട്ട് വിവിധ വിഭാഗങ്ങളിലായി നടക്കുന്ന 4X400 മീറ്റർ റിലേ മത്സരങ്ങളോടെയാണ് ഇത്തവണത്തെ കായികമേള സമാപിക്കുക. സ്കൂളുകളിൽ ഐഡിയൽ കടകശ്ശേരി തുടർച്ചയായ നാലാം തവണയും കിരീടം ഉറപ്പിച്ച് മുന്നേറുകയാണ്.

സംസ്ഥാന സ്കൂൾ കായികമേള ഇന്ന് സമാപിക്കും
ആദിത്യ അജിയും നിവേദ് കൃഷ്ണയും കേരളത്തിന്റെ വേഗ താരങ്ങള്‍; സബ് ജൂനിയര്‍ വിഭാഗത്തില്‍ മീറ്റ് റെക്കോര്‍ഡ്

ഉച്ചതിരിഞ്ഞ് രണ്ടര മുതലാണ് മേളയുടെ സമാപന സമ്മേളനം.ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കറാണ് സമാപന സമ്മേളനത്തിലെ മുഖ്യാതിഥി. വിജയികൾക്ക് ഗവർണർ സ്വർണക്കപ്പ് സമ്മാനിക്കും.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com