പമ്പയിൽ വസ്ത്രങ്ങൾ ഉപേക്ഷിക്കുന്നതിന് കർശന നിരോധനം; 5000 രൂപ പിഴയിടും

പമ്പാ ഡ്യൂട്ടി രജിസ്ട്രേറ്റ്, സ്പെഷ്യൽ ഓഫീസർ, പെരുനാട് ഗ്രാമപഞ്ചായത്ത് സെക്രട്ടറി എന്നിവർക്ക് പിഴ ഈടാക്കാൻ അധികാരം.
Pamba River
Published on: 
Updated on: 

ശബരിമല: മണ്ഡലകാല തീർഥാടനത്തിന് എത്തുന്ന അയ്യപ്പ ഭക്തർക്ക് പമ്പയിൽ കുളിക്കുമ്പോൾ കർശന നിർദേശം. പമ്പയിൽ കുളിച്ച ശേഷം നദിയിലോ പരിസരത്തോ വസ്ത്രം ഉപേക്ഷിച്ചാൽ 5000 രൂപ വരെ പിഴയീടാക്കുമെന്നാണ് മുന്നറിയിപ്പ്. ഇന്ന് മുതൽ അടുത്ത രണ്ട് മാസത്തേക്കാണ് നിരോധനം ഏർപ്പെടുത്തിയത്. പിഴ അടച്ചില്ലെങ്കിൽ പ്രോസിക്യൂഷൻ നടപടി നേരിടേണ്ടി വരുമെന്നും ശബരിമല എഡിഎം പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു.

ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും പമ്പയിൽ വസ്ത്രം ഉപേക്ഷിക്കുന്നത് തുടരുന്ന സാഹചര്യത്തിലാണ് നടപടി. ദിവസവും ടൺ കണക്കിന് വസ്ത്രങ്ങളാണ് പമ്പയിൽ നിന്ന് നീക്കേണ്ടി വരുന്നത്. പമ്പാ ഡ്യൂട്ടി രജിസ്ട്രേറ്റ്, സ്പെഷ്യൽ ഓഫീസർ, പെരുനാട് ഗ്രാമപഞ്ചായത്ത് സെക്രട്ടറി എന്നിവർക്ക് പിഴ ഈടാക്കാൻ അധികാരം.

Pamba River
ശബരിമലയിൽ ആദ്യവാരം ദർശനത്തിന് എത്തിയ ഭക്തരുടെ എണ്ണത്തിൽ 47 ശതമാനം ഇടിവ്

ദർശനത്തിനെത്തുന്ന ഭക്തരുടെ എണ്ണത്തിലെ കുറവ് പരിഹരിക്കാൻ സർക്കാരിൻ്റെ ഭാഗത്ത് നിന്ന് അടിയന്തര ഇടപെടലുണ്ടാകുമെന്ന് മന്ത്രി കെ. മുരളീധരൻ പറഞ്ഞു. ബുക്കിങ്ങിൽ ചില ക്രമക്കേടുകൾ ഉണ്ടെന്നത് സർക്കാർ പരിശോധിക്കും. എഡിജിപിയെ ഇതിനായി ചുമതലപ്പെടുത്തിയിട്ടുണ്ട്. ദിവസേന വെർച്വൽ ക്യൂ ബുക്കിംഗിൽ ഭക്തരുടെ എണ്ണത്തിൽ 5000 വർധന വരുത്താൻ ഹൈക്കോടതിയെ സമീപിക്കുമെന്നും ദേവസ്വം മന്ത്രി പറഞ്ഞു.

അതേസമയം, 16ന്‌ നട തുറന്ന ശേഷം ഇതുവരെയുള്ള ദിനങ്ങളിൽ കൂടുതൽ ഭക്തരെത്തിയത് വെള്ളിയാഴ്ചയാണ്, 60,635 പേർ. വെർച്വൽ ക്യൂവഴി 64,000 പേരാണ് വെള്ളിയാഴ്ച ബുക്ക് ചെയ്തിരുന്നത്. ശനിയാഴ്ച നാല് മണിക്കുള്ള കണക്കനുസരിച്ച്‌ 46,266 പേരെത്തി. തുടർന്നുള്ള ദിവസങ്ങളിൽ, എല്ലാ വർഷത്തേയും പോലെ പ്രതിദിനം 70,000ത്തിനും 80,000ത്തിനും ഇടയിൽ തീർഥാടകർ എത്തുമെന്നാണ് പ്രതീക്ഷ.

Pamba River
ശബരിമല ഡ്യൂട്ടിയ്ക്ക് മദ്യപാനികളും പ്രശ്നക്കാരും വേണ്ട, ഉത്തരവ് ഇറക്കി ദക്ഷിണ മേഖല ഐജി, തീരുമാനം നിലയ്ക്കലിൽ ഉണ്ടായ പൊലീസ് അതിക്രമത്തിൻ്റെ പശ്ചാത്തലത്തിൽ