എസ്ഐആര്‍ ജോലികൾക്ക് വിദ്യാർഥികളെ ആവശ്യമുണ്ട്; സ്കൂളുകൾക്ക് കത്തയച്ച് ഇലക്‌ടറൽ രജിസ്ട്രേഷൻ ഓഫീസർ

30 വിദ്യാർഥികളെ ലഭ്യമാക്കണം എന്നാണ് കത്തിൽ പറയുന്നത്.
എസ്ഐആര്‍ ജോലികൾക്ക് വിദ്യാർഥികളെ ആവശ്യമുണ്ട്; 
സ്കൂളുകൾക്ക് കത്തയച്ച് ഇലക്‌ടറൽ രജിസ്ട്രേഷൻ ഓഫീസർ
Published on
Updated on

തിരുവനന്തപുരം: എസ്ഐആര്‍ ജോലികൾക്ക് വിദ്യാർഥികളെ ആവശ്യമുണ്ടെന്ന് കാണിച്ച് സ്കൂളുകൾക്ക് കത്തയച്ച് ഇലക്ട്രൽ രജിസ്ട്രേഷൻ ഓഫീസർ. എന്യുമറേഷൻ ഫോം ശേഖരിക്കാനും ഡിജിറ്റലൈസേഷനും വേണ്ടി എൻസിസി എൻഎസ്എസ് വോളണ്ടിയർമാരെ വേണം എന്നാണ് കത്തിൽ പറയുന്നത്.

എസ്ഐആര്‍ ജോലികൾക്ക് വിദ്യാർഥികളെ ആവശ്യമുണ്ട്; 
സ്കൂളുകൾക്ക് കത്തയച്ച് ഇലക്‌ടറൽ രജിസ്ട്രേഷൻ ഓഫീസർ
നോമിനേഷൻ പിൻവലിച്ചില്ലെങ്കിൽ കൊല്ലുമെന്ന് ഭീഷണി; അട്ടപ്പാടിയിൽ സിപിഐഎം ലോക്കൽ സെക്രട്ടറിക്കെതിരെ പരാതി

സംസ്ഥാനത്തെ ബിൽഒമാരുടെ ജോലി സമ്മർദം കുറയ്ക്കാൻ നിരവധി പരിപാടികളാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ മുന്നോട്ട് വച്ചത്. രാഷ്‌ട്രീയ പാർട്ടികളുടെ പ്രതിനിധികളേയും ഇത്തരത്തിൽ ഫോമുകൾ ശേഖരിക്കാനും മറ്റുമായി ആവശ്യപ്പെട്ട് ഉത്തരവ് ഇറക്കിയിരുന്നു. ഇതിനുപിന്നാലെയാണ് വിദ്യാർഥികളെ ആവശ്യപ്പെട്ട് കൊണ്ട് കത്തയച്ചത്.

എസ്ഐആര്‍ ജോലികൾക്ക് വിദ്യാർഥികളെ ആവശ്യമുണ്ട്; 
സ്കൂളുകൾക്ക് കത്തയച്ച് ഇലക്‌ടറൽ രജിസ്ട്രേഷൻ ഓഫീസർ
തൃശൂരിലെ വയോധികയുടെ മരണം കൊലപാതകം; 45 വയസുള്ള മകളും 27 വയസുള്ള കാമുകനും പിടിയിൽ

ചാവക്കാട്, കോഴിക്കോട് എന്നിവിടങ്ങളിലെ ഇലക്‌ടറൽ ഓഫീർമാരാണ് ഇത്തരത്തിൽ കത്തയച്ചത്. 30 വിദ്യാർഥികളെ ലഭ്യമാക്കണം എന്നാണ് കത്തിൽ പറയുന്നത്. തയ്യാറായ വിദ്യാർഥികളുടെ പേര്, മേൽവിലാസം, മൊബൈൽ നമ്പർ എന്നിവ നൽകണമെന്നും കത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. ഈ മാസാവസാനം വരെയാണ് കുട്ടികളുടെ സേവനം ആവശ്യമുള്ളതെന്നും കത്തിൽ ചൂണ്ടികാണിക്കുന്നുണ്ട്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com