ചുട്ടുപൊള്ളും; സംസ്ഥാനത്ത് വരും ദിവസങ്ങളിലും താപനില ഉയരും,12 ജില്ലകളിൽ യെല്ലോ അലേർട്ട്

യുവി ഇൻഡക്സും ഉയരുന്ന സാഹചര്യത്തിൽ ആരോഗ്യവകുപ്പും ജാഗ്രതാ നിർദ്ദേശങ്ങൾ പുറത്തിറക്കി
പ്രതീകാത്മക-ചിത്രം
Published on: 
Updated on: 

തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളിലും താപനില ഉയരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ മുന്നറിയിപ്പ്. ഇടുക്കി, വയനാട് ജില്ലകൾ ഒഴികെ 12 ജില്ലകളിൽ യെല്ലോ അലർട്ട് തുടരുകയാണ്. കൊല്ലം, കോട്ടയം, പാലക്കാട് ജില്ലയിൽ താപനില 38 ഡിഗ്രി സെൽഷ്യസ് വരെ രേഖപ്പെടുത്തിയിരുന്നു.

പ്രതീകാത്മക-ചിത്രം
"2021ൽ ഗുരുവായൂരിൽ മുസ്ലീം ലീഗും ബിജെപിയും തമ്മിൽ ഡീൽ നടന്നു"; ആരോപണവുമായി മുൻ കോൺഗ്രസ് നേതാവ്

പത്തനംതിട്ട, ആലപ്പുഴ, തൃശൂർ, എറണാകുളം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ 37 ഡിഗ്രി സെൽഷ്യസ് വരെയും, തിരുവനന്തപുരം, മലപ്പുറം, കാസർഗോഡ് ജില്ലകളിൽ ഉയർന്ന താപനില 36 ഡിഗ്രി സെൽഷ്യസുമാണ്. സാധാരണയേക്കാൾ 2 മുതൽ 3 ഡിഗ്രി സെൽഷ്യസ് വരെ അധിക താപനിലയാണ് മുന്നറിയിപ്പ് നൽകിയ പ്രദേശങ്ങളിൽ രേഖപ്പെടുത്തുന്നത്.

പ്രതീകാത്മക-ചിത്രം
തളിപ്പറമ്പിൽ പത്രിക പിൻവലിക്കില്ലെന്ന് യുഡിഎഫ് വിമതൻ; പ്രചാരണ രംഗത്ത് സജീവം

ഇതിനിടെ യുവി ഇൻഡക്സും ഉയരുന്ന സാഹചര്യത്തിൽ ആരോഗ്യവകുപ്പും ജാഗ്രതാ നിർദ്ദേശങ്ങൾ പുറത്തിറക്കിയിട്ടുണ്ട്. നേരിട്ട് സൂര്യപ്രകാശത്തിൽ കൂടുതൽ സമയം ചെലവഴിക്കാതിരിക്കുക, ധാരാളം വെള്ളം കുടിക്കുക തുടങ്ങിയ മുൻകരുതലുകൾ സ്വീകരിക്കണമെന്നും നിർദ്ദേശമുണ്ട്. അതേസമയം സംസ്ഥാനത്ത് ഒറ്റപ്പെട്ട നേരിയ മഴയ്ക്കും സാധ്യതയുണ്ട്.