ഫുട്‌ബോൾ മത്സരത്തിലെ തർക്കം പരിഹരിക്കാൻ വിളിച്ചു വരുത്തി മർദിച്ചു; ഡിവൈഎഫ്ഐ നേതാവിൻ്റെ അറസ്റ്റ് വൈകുന്നതിൽ പ്രതിഷേധം

ഈ മാസ 16നാണ് ഡിവൈഎഫ്ഐ നേതാവ് ഷിജിനും സഹോദരനും ചേർന്ന് ഡിവൈഎഫ്ഐ പ്രവർത്തകരായ യുവാക്കളെ മർദ്ദിച്ചത്.
Summoned to resolve a dispute over a football match, then assaulted
ഫുട്‌ബോൾ മത്സരത്തിലെ തർക്കം പരിഹരിക്കാൻ വിളിച്ചു വരുത്തി മർദനം
Published on: 
Updated on: 

ആലപ്പുഴ: വള്ളിക്കുന്നത്ത് പഞ്ചായത്ത് മേളക്കിടെ യുവാക്കളെ മർദ്ദിച്ച സംഭവത്തില്‍ ഡിവൈഎഫ്ഐ നേതാവിൻ്റെ അറസ്റ്റ് വൈകുന്നതായി ആരോപണം. ഡിവൈഎഫ്ഐ നേതാവായ ഷിജിനും സഹോദരനും ചേർന്ന് മർദിച്ചെന്നാണ് ഡിവൈഎഫ്ഐ പ്രവർത്തകരായ യുവാക്കളുടെ പരാതി. മർദനത്തിൽ പരാതിക്കാരനായ അശ്വിൻ്റെ തലയ്ക്ക് ഗുരുതര പരിക്കേറ്റു.

ഫുട്‌ബോൾ മത്സരത്തിൽ ഉണ്ടായ തർക്കം പരിഹരിക്കാനെന്ന വ്യാജേന വിളിച്ചു വരുത്തിയായിരുന്നു ആക്രമണം. വള്ളിക്കുന്നം സ്വദേശി അശ്വിനും സഹോദരൻ സൂരജുമാണ് പരാതിക്കാർ. ആക്രമണത്തിൽ അശ്വിൻ്റെ തലയ്ക്ക് ഗുരുതര പരിക്കേറ്റു.

Summoned to resolve a dispute over a football match, then assaulted
"വിദ്യാര്‍ഥി പ്രതിഷേധങ്ങളോട് അസഹിഷ്ണുത കാട്ടി"; കാലടി സര്‍വകലാശാലയ്ക്ക് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം

മർദനത്തിൽ സൂരജിൻ്റെ കർണപടം അടിച്ചു തകർത്തതായാണ് വിവരം. ഇതുവരെ പൊലീസിൻ്റെ പിടിയിലായത് ഡിവൈഎഫ്ഐ നേതാവിനൊപ്പം ഉണ്ടായിരുന്ന ശിഥിൻ മാത്രമാണ്. ഷിജിനും സഹോദരൻ ഫാസിലും ഒളിവിലാണ്. ഇവർക്കായി പൊലീസ് അന്വേഷണം ഊർജിതമാക്കി.

Summoned to resolve a dispute over a football match, then assaulted
കാലടി സർവകലാശാലയിലെ സമരം ഉജ്ജ്വലമായ വിദ്യാർഥി മുന്നേറ്റം, ഓരോ വിദ്യാർഥിക്കും ആവേശം: പിണറായി വിജയൻ