"കെഎസ്ഇബി തെറ്റായ റിപ്പോർട്ട്‌ നൽകിയിട്ടില്ല"; ജിഎൻഎ കരാറിനെ വിമർശിച്ച് സണ്ണി ജോസഫ്

മുഖ്യമന്ത്രി വി.ഡി. സതീശൻ പിന്തുണച്ച ജിഎൻഎ കരാറിനെ വീണ്ടും പരസ്യമായി വിമർശിച്ചാണ് വൈദ്യുതി മന്ത്രി സണ്ണി ജോസഫ് ഇന്ന് രംഗത്തെത്തിയത്.
Sunny Joseph criticizes the GNA agreement
ജിഎൻഎ കരാറിനെ വിമർശിച്ച് സണ്ണി ജോസഫ്
Published on: 
Updated on: 

തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി. സതീശൻ പിന്തുണച്ച ജിഎൻഎ കരാറിനെ വീണ്ടും പരസ്യമായി വിമർശിച്ച് വൈദ്യുതി മന്ത്രി സണ്ണി ജോസഫ്. കെഎസ്ഇബി തെറ്റായ റിപ്പോർട്ട് നൽകിയിട്ടില്ലെന്ന് മുഖ്യമന്ത്രിക്ക് മറുപടിയായി വൈദ്യുതിമന്ത്രി പറഞ്ഞു. സമ്മർദ്ദം ഉണ്ടാക്കിയതല്ലെന്നും ആവശ്യകത ആവർത്തിച്ച് പറയുക മാത്രമാണ് ചെയ്തതെന്നും മന്ത്രി വ്യക്തമാക്കി.

കേരളത്തിൽ വൈദ്യുതി ആവശ്യകത ഉണ്ടെന്നും ദീർഘ കാലത്തേക്ക് വൈദ്യുതി വേണമെന്നും സണ്ണി ജോസഫ് പറഞ്ഞു. ജിഎൻഎയുമായി വൈദ്യുതി കരാർ ഉണ്ടാകില്ലെന്നും സണ്ണി ജോസഫ് വ്യക്തമാക്കി. കരാർ പ്രയോഗികമല്ല. അതിൻ്റെ പ്രയാസങ്ങൾ ബോർഡ്‌ മുഖ്യമന്ത്രിയെ അറിയിച്ചിരുന്നു.

Sunny Joseph criticizes the GNA agreement
"കെപിസിസി അധ്യക്ഷൻ മന്ത്രിസഭയ്ക്ക് പുറത്തുനിന്ന് മതി, മന്ത്രിസഭാ പുനസംഘടന വേണ്ട"; നിലപാട് വ്യക്തമാക്കി വി.ഡി. സതീശൻ

മുഖ്യമന്ത്രിയുമായി നിലവിൽ വിഷയമൊന്നുമില്ല. വൈദ്യുതി കരാറുമായി ബന്ധപ്പെട്ട വ്യാജ വാർത്തകൾ നൽകിയത് മാധ്യമങ്ങളാണെന്നും മഹാരാഷ്ട്രയിലെ സിന്നാർ താപ വൈദ്യുതി നിലയത്തിൽ നിന്ന് കൂടുതൽ വൈദ്യതി കിട്ടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അടൂർ പ്രകാശിൻ്റെ വിമർശനത്തിൽ ബെറ്റർ ടു അവോയ്ഡ് എന്നാണ് സണ്ണി ജോസഫ് പ്രതികരിച്ചത്. ഇപ്പോഴും താൻ തന്നെയാണ് പ്രസിഡൻ്റ് എന്നും സണ്ണി ജോസഫ് പറഞ്ഞു.

Sunny Joseph criticizes the GNA agreement
ഒടുവിൽ മഞ്ഞുരുക്കം; അഞ്ച് വർഷത്തിന് ശേഷം വി.ഡി. സതീശൻ പെരുന്നയിലേക്ക്