"പക പോക്കൽ രാഷ്ട്രീയമല്ല മുഖ്യമന്ത്രി ആഹ്വാനം ചെയ്തത്"; മുഖ്യമന്ത്രിയെ പിന്തുണച്ച് സണ്ണി ജോസഫ്

പയ്യന്നൂരിലെ സിപിഐഎം നേതാവിൻ്റെ കൊലവിളി പ്രസംഗം ആണ് ഇന്നത്തെ രാഷ്ട്രീയ വിഷയമെന്ന് സണ്ണി ജോസഫ് പറഞ്ഞു.
Sunny Joseph extends support to the Chief Minister
സണ്ണി ജോസഫ്
Published on: 
Updated on: 

തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി. സതീശന് പിന്തുണയുമായി സണ്ണി ജോസഫ്. മുഖ്യമന്ത്രി ആക്രമണത്തിന് ആഹ്വാനം ചെയ്തിട്ടില്ല. സിപിഐഎം ഭരണത്തിൽ കോൺഗ്രസ് പ്രവർത്തകർക്ക് മർദനമേറ്റു. ആ ചോരക്ക് രാഷ്ട്രീയമായി പകരം ചോദിക്കും എന്നാണ് മുഖ്യമന്ത്രി പറഞ്ഞതെന്നും സണ്ണി ജോസഫ് പറഞ്ഞു.

പക പോക്കൽ രാഷ്ട്രീയമല്ല മുഖ്യമന്ത്രി ആഹ്വാനം ചെയ്തത്. യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ ചോര വീണ മണ്ണാണ് എന്ന് ഓർമിപ്പിക്കുക മാത്രമാണ് മുഖ്യമന്ത്രി ചെയ്തതെന്നും അദ്ദേഹം വ്യക്തമാക്കി. പയ്യന്നൂരിലെ സിപിഐഎം നേതാവിൻ്റെ കൊലവിളി പ്രസംഗം ആണ് ഇന്നത്തെ രാഷ്ട്രീയ വിഷയം. കൊലവിളി പ്രസംഗം നടത്തിയ നേതാവിനെ പുറത്താക്കുമോ എന്നതിൽ സിപിഐഎം സംസ്ഥാന ദേശീയ നേതൃത്വം നിലപാട് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Sunny Joseph extends support to the Chief Minister
ശബരിമലയിൽ വെർച്വൽ ക്യൂ ബുക്കിങ്ങിൽ അട്ടിമറിയോ തട്ടിപ്പോ നടന്നിട്ടില്ലെന്ന് ദേവസ്വം വിജിലൻസ് റിപ്പോർട്ട്

അതേസമയം കെ.സുധാകരൻ വിദേശത്ത് പോയത് തന്നെ അറിയിച്ചിട്ടാണെന്ന് സണ്ണി ജോസഫ് പറഞ്ഞു. രാഹുൽ ഗാന്ധിയുമായി രാഷ്ട്രീയ കാര്യങ്ങൾ ചർച്ച ചെയ്യും. ദേശീയ നേതൃത്വവുമായി രാഷ്ട്രീയ സംഘടനാ സാഹചര്യങ്ങൾ ആണ് ചർച്ച ചെയ്യുന്നത്. സംസ്ഥാനത്തെ ഫ്ലക്സ് യുദ്ധം ഒഴിവാക്കേണ്ടത് ആണ്. വിലക്ക് ലംഘിച്ചുള്ള പരസ്യ പ്രതികരണം ഗൗരവത്തിൽ കാണേണ്ടത് ആണെന്നും അദ്ദേഹം പറഞ്ഞു. പുതിയ പിസിസി അധ്യക്ഷ നിയമനം എപ്പോൾ എന്നത് ഹൈക്കമാൻഡ് തീരുമാനിക്കുമെന്നും സണ്ണി ജോസഫ് ആവർത്തിച്ച് വ്യക്തമാക്കി.

Sunny Joseph extends support to the Chief Minister
എറണാകുളത്ത് ധനകാര്യ സ്ഥാപനത്തില്‍ ലക്ഷങ്ങളുടെ സൈബര്‍ തട്ടിപ്പ്