ഡൽഹി: ആഗോള അയ്യപ്പ സംഗമം നടത്താമെന്ന് സുപ്രീം കോടതി.ഹൈക്കോടതി ഉത്തരവില്‍ ഇടപെടുന്നില്ലെന്നും, പരിപാടി സംഘടിപ്പിക്കാൻ വേണ്ട മാർഗനിർദേശങ്ങൾ ഹൈക്കോടതി നൽകിയിട്ടുണ്ടെന്നും സുപ്രീം കോടതി അറിയിച്ചു. എല്ലാ പരാതികളും ഹൈക്കോടതിയില്‍ ഉന്നയിക്കാമെന്നും സുപ്രിംകോടതി ഉത്തരവിൽ വ്യക്തമാക്കി.
ശബരിമലയുടെ പവിത്രതയെ ബാധിക്കരുതെന്നും സുതാര്യമായ സാമ്പത്തിക അക്കൗണ്ട് ദേവസ്വം ബോര്‍ഡ് സൂക്ഷിക്കണമെന്നും ഹൈക്കോടതി അറിയിച്ചിരുന്നു. സുരക്ഷ, സാമ്പത്തിക സുതാര്യത, പരിസ്ഥിതി, സാധാരണ വിശ്വാസികളുട താൽപ്പര്യങ്ങൾ എല്ലാം സംരക്ഷിക്കണമെന്നും കോടതി ഉത്തരവിൽ വ്യക്തമാക്കിയിരുന്നു.
പ്രതിനിധികള്‍ക്ക് പ്രത്യേക പരിരക്ഷ നല്‍കരുതെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. സാമ്പത്തിക സുതാര്യത പാലിച്ച് സംഗമം നടത്താം. ശബരിമലയുടെ പരിസ്ഥിതിയെ ദോഷകരമായി ബാധിക്കരുതെന്നും ഹൈക്കോടതി അറിയിച്ചിരുന്നു.
അയ്യപ്പ സംഗമത്തിൽ സുപ്രീംകോടതി വിധി ഏറെ സ്വാഗതാർഹമെന്ന് ദേവസ്വം മന്ത്രി വി. എൻ. വാസവൻ. കേരള ഹൈക്കോടതി പരിപാടിയുമായി മുന്നോട്ടുപോകാമെന്നാണ് അറിയിച്ചിരുന്നത്. ഇതേ നിലപാടാണ് സുപ്രീംകോടതിയും സ്വീകരിച്ചിരിക്കുന്നത് എന്നും വി. എൻ. വാസവൻ കൂട്ടിച്ചേർത്തു.