ശബരിമല സ്വര്‍ണക്കൊള്ള കേസ്: ഗോവര്‍ധൻ്റെ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളി

അയ്യപ്പ ഭക്തനാണെന്നും സ്വർണക്കൊള്ളയിൽ പങ്കില്ലെന്നും ചൂണ്ടിക്കാട്ടിയാണ് ഗോവർധൻ കോടതിയെ സമീപിച്ചത്.
ശബരിമല സ്വര്‍ണക്കൊള്ള കേസ്: ഗോവര്‍ധൻ്റെ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളി
Published on
Updated on

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള കേസിൽ കർണാടക ബെല്ലാരിയിലെ ജ്വല്ലറി ഉടമ ഗോവര്‍ധൻ്റെ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളി. താൻ അയ്യപ്പ ഭക്തനാണെന്നും സ്വർണക്കൊള്ളയിൽ പങ്കില്ലെന്നും ചൂണ്ടിക്കാട്ടിയാണ് ഗോവർധൻ കോടതിയെ സമീപിച്ചത്. എന്നാൽ അറസ്റ്റ് നിയമ വിരുദ്ധമാണെന്ന ഗോവർധൻ്റെ വാദം കോടതി തള്ളുകയായിരുന്നു. അന്വേഷണം പുരോഗമിക്കുന്നതിനാൽ ഇടപെടാനാവില്ല എന്ന് സുപ്രീംകോടതി വ്യക്തമാക്കി.

ശബരിമല സ്വര്‍ണക്കൊള്ള കേസ്: ഗോവര്‍ധൻ്റെ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളി
ശബരിമല കൊടിമര നിർമാണ ക്രമക്കേട്: കണക്കുകൾ കൃത്യം; അറ്റകുറ്റപ്പണി നടത്തിയത് ഹൈക്കോടതി നിർദേശ പ്രകാരമെന്ന് അജയ് തറയിൽ

സ്വർണക്കൊള്ള കേസിലെ ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റിക്ക് ഒന്നരക്കോടി നൽകിയിരുന്നു എന്ന് ഗോവർധൻ അന്വേഷണസംഘത്തിന് മൊഴി നൽകിയിരുന്നു. പോറ്റിക്ക് തുക കൈമാറിയത് തെളിയിക്കുന്ന രേഖകൾ ഗോവർധൻ അന്വേഷണസംഘത്തിന് കൈമാറുകയും ചെയ്തിരുന്നു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com