"ദീപ ജോസഫ് സൈബർ വെട്ടുകിളി കൂട്ടത്തിന്റെ നേതാവ്, ഇരകളെ വേട്ടയാടുന്നു"; സുപ്രീം കോടതിയിൽ അഡിഷണൽ അഫിഡവിറ്റ് സമർപ്പിച്ച് രാഹുൽ കേസിലെ അതിജീവിത

സുപ്രീം കോടതിയെ തെറ്റിദ്ധരിപ്പിക്കാൻ ഫേസ്ബുക്ക് പോസ്റ്റുകളുടെ ട്രാൻസ്ലേഷൻ ദീപ വളച്ചൊടിച്ചെന്നും പരാതിക്കാരി ഉന്നയിക്കുന്നു
"ദീപ ജോസഫ് സൈബർ വെട്ടുകിളി കൂട്ടത്തിന്റെ നേതാവ്, ഇരകളെ വേട്ടയാടുന്നു"; സുപ്രീം കോടതിയിൽ അഡിഷണൽ അഫിഡവിറ്റ് സമർപ്പിച്ച് രാഹുൽ കേസിലെ അതിജീവിത
Published on: 
Updated on: 

ഡൽഹി: അഭിഭാഷക ദീപ ജോസഫിനെതിരെ ആരോപണങ്ങളുമായി രാഹുൽ മാങ്കൂട്ടത്തിൽ കേസിലെ അതിജീവിത. സൈബർ വെട്ടുകിളികൂട്ടത്തിന്റെ നേതാവാണ് ദീപയെന്നും തന്നെയും മറ്റ് ഇരകളെയും ദീപയും സംഘവും നിരന്തരം വേട്ടയാടുന്നുവെന്നുമാണ് പരാതിക്കാരി ആരോപിക്കുന്നത്. സുപ്രീം കോടതിയെ തെറ്റിദ്ധരിപ്പിക്കാൻ ഫേസ്ബുക്ക് പോസ്റ്റുകളുടെ ട്രാൻസ്ലേഷൻ ദീപ വളച്ചൊടിച്ചെന്നും പരാതിക്കാരി ഉന്നയിക്കുന്നു. ഇക്കാര്യങ്ങളെല്ലാം ചൂണ്ടിക്കാട്ടി അതിജീവിത സുപ്രീം കോടതിയിൽ അഡിഷണൽ അഫിഡവിറ്റ് സമർപ്പിച്ചു.

2021ൽ മാത്രം എൻറോൾ ചെയ്ത ദീപ 2017 മുതൽ സൂപ്രീം കോടതി അഭിഭാഷകയാണെന്നാണ് ഫേസ്ബുക്കിൽ അവകാശപ്പെടുന്നത്. സുപ്രീം കോടതിയിൽ ഫയൽ ചെയ്ത വക്കാലത്തും അഫിഡവിറ്റും വ്യാജമാണ്. യുക്രെയ്നിൽ നിന്നും ഫയൽ ചെയ്ത പെറ്റീഷനിലെ രേഖകൾ എംബസി സാക്ഷ്യപ്പെടുത്തിയിട്ടില്ലെന്നും അതിജീവിത സുപ്രീം കോടതിയിൽ സമർപ്പിച്ച അഡിഷണൽ അഫിഡവിറ്റിൽ പറയുന്നു.

"ദീപ ജോസഫ് സൈബർ വെട്ടുകിളി കൂട്ടത്തിന്റെ നേതാവ്, ഇരകളെ വേട്ടയാടുന്നു"; സുപ്രീം കോടതിയിൽ അഡിഷണൽ അഫിഡവിറ്റ് സമർപ്പിച്ച് രാഹുൽ കേസിലെ അതിജീവിത
'നേതൃത്വത്തെ അണികൾ തിരുത്തണം'; വി. കുഞ്ഞികൃഷ്ണൻ്റെ പുസ്തകം ഇന്ന് പുറത്തിറങ്ങും; പ്രകാശനം കനത്ത പൊലീസ് സുരക്ഷയിൽ
News Malayalam 24x7
newsmalayalam.com