സൂര്യ കൃഷ്ണമൂർത്തിക്ക് ആദരാഞ്ജലി; സംസ്കാരം വൈകിട്ട് തൈക്കാട് ശാന്തിക്കവാടത്തിൽ

പൊതുദർശനം രാവിലെ 7 മണി മുതൽ തൈക്കാട് ഗണേശം ഓഡിറ്റോറിയത്തിൽ തുടങ്ങി
Surya Krishnamoorthy's funeral to be held this evening at Thycaud Shanthikavadam
സൂര്യ കൃഷ്ണമൂർത്തിയുടെ സംസ്കാരം വൈകിട്ട് തൈക്കാട് ശാന്തിക്കവാടത്തിൽ
Published on
Updated on

തിരുവനന്തപുരം: ഇന്നലെ അന്തരിച്ച പ്രശസ്ത സാംസ്കാരിക പ്രവർത്തകനും സൂര്യ ഫെസ്റ്റിവലിൻ്റെ അമരക്കാരനുമായ സൂര്യ കൃഷ്ണമൂർത്തിയുടെ സംസ്കാരം ഇന്ന് വൈകിട്ട് 5 മണിക്ക് പൂർണ ഔദ്യോഗിക ബഹുമതികളോടെ തൈക്കാട് ശാന്തിക്കവാടത്തിൽ നടക്കും. പൊതുദർശനം രാവിലെ 7 മണി മുതൽ തൈക്കാട് ഗണേശം ഓഡിറ്റോറിയത്തിൽ തുടങ്ങി.

രാവിലെ മുതൽ സൂര്യ കൃഷ്ണമൂർത്തിയുടെ ഭൗതിക ശരീരം അവസാനമായി ഒന്ന് കാണാൻ നിരവധി പേരാണ് എത്തികൊണ്ടിരിക്കുന്നത്. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല അടക്കം കലാ - സാംസ്കാരിക - രാഷ്ട്രീയ രംഗത്തെ പ്രമുഖർ അദേഹത്തിന് അന്തിമോപചാരം അർപ്പിക്കാൻ ഇന്നലെ തന്നെ വീട്ടിൽ എത്തിയിരുന്നു.

Surya Krishnamoorthy's funeral to be held this evening at Thycaud Shanthikavadam
സൂര്യ കൃഷ്ണമൂർത്തി അന്തരിച്ചു; വിട പറഞ്ഞത് കലാകൂട്ടായ്മയുടെ അമരക്കാരൻ

കരൾ രോഗത്തെ തുടർന്ന് ചികിത്സയിലായിരുന്നു സൂര്യ കൃഷ്ണ മൂർത്തി ഇന്നലെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ ഇരിക്കെയാണ് അന്തരിച്ചത്. ഒക്ടോബർ ഒന്നിന് ഈ വർഷത്തെ സൂര്യ ഫെസ്റ്റിവൽ നടക്കാനിരിക്കെയാണ് അദ്ദേഹത്തിൻ്റെ വിയോഗം.

Surya Krishnamoorthy's funeral to be held this evening at Thycaud Shanthikavadam
താൽക്കാലിക ആശ്വാസം; വൈദ്യുതി വാങ്ങാൻ കെഎസ്ഇബിക്ക് അനുമതി നൽകി സർക്കാർ
News Malayalam 24x7
newsmalayalam.com