താൽക്കാലിക ആശ്വാസം; വൈദ്യുതി വാങ്ങാൻ കെഎസ്ഇബിക്ക് അനുമതി നൽകി സർക്കാർ

ഹ്രസ്വകാല കരാർ അടിസ്ഥാനത്തിൽ 200 മെഗാവാട്ട് വൈദ്യുതി വാങ്ങാനാണ് അനുമതി
Government grants permission to KSEB to purchase electricity
വൈദ്യുതി വാങ്ങാൻ കെഎസ്ഇബിക്ക് അനുമതി നൽകി സർക്കാർ
Published on
Updated on

തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കുന്നതിനായി കരാർ അടിസ്ഥാനത്തിൽ 200 മെഗാവാട്ട് വൈദ്യുതി വാങ്ങാൻ കെഎസ്ഇബിക്ക് സംസ്ഥാന സർക്കാരിൻ്റെ അനുമതി. വിഇഎച്ച് ഗ്ലോബൽ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയിൽ നിന്നാണ് ബോർഡ് വൈദ്യുതി വാങ്ങുന്നത്.

പ്രത്യേക സാഹചര്യം പരി​ഗണിച്ചാണ് സർക്കാർ അനുമതി നൽകിയത്. നാളെ മുതൽ ഒക്ടോബർ 31 വരെയുള്ള കാലയളവിലേക്കാണ് ഈ താൽക്കാലിക ക്രമീകരണം.

Government grants permission to KSEB to purchase electricity
ക്ഷേമപെന്‍ഷന്‍ വിതരണം നാളെ മുതല്‍; 1068 കോടി രൂപ അനുവദിച്ച് സർക്കാർ

യൂണിറ്റിന് 11 രൂപ നിരക്കിലാണ് വൈദ്യുതി ലഭ്യമാക്കുന്നത്. വൈകിട്ട് ആറു മുതൽ 12 മണി വരെയുള്ള സമയങ്ങളിൽ വൈദ്യുതി ലഭ്യമാക്കുകയാണ് ലക്ഷ്യം. വൈദ്യുതി പ്രതിസന്ധി തുടരുന്ന സാഹചര്യത്തിലാണ് സർക്കാരിൻ്റെ ഇടപെടൽ.

Government grants permission to KSEB to purchase electricity
സിയാലിൽ നിന്ന് ബാങ്കോക്കിലേക്ക് എയർ ഇന്ത്യ എക്സ്പ്രസിൻ്റെ കൂടുതൽ സർവീസുകൾ; കൊൽക്കത്ത സർവീസ് പുനരാരംഭിക്കും
News Malayalam 24x7
newsmalayalam.com