അവയവദാനത്തിന് വ്യാജരേഖ? എറണാകുളത്ത് ഫോട്ടോസ്റ്റാറ്റ് കടകളിലടക്കം വ്യാപക പരിശോധനയുമായി പൊലീസ്

ഫോട്ടോസ്റ്റാറ്റ് കടയുടെ നടത്തിപ്പുകാരായ സണ്ണി വർഗീസ്, സിനി സണ്ണി എന്നിവരെയാണ് അറസ്റ്റ് ചെയ്തത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രംSource: Screengrab
Published on
Updated on

എറണാകുളം: അവയവദാനത്തിനായി വ്യാജരേഖ ഉണ്ടാക്കുന്നു എന്ന സംശയത്തിൽ ഫോട്ടോസ്റ്റോറ്റ് കടകളടക്കം വിവിധ സ്ഥാപനങ്ങളിൽ പൊലീസ് പരിശോധന നടത്തി. എറണാകുളം റൂറലിന് കീഴിലുള്ള മൂന്ന് സ്റ്റേഷൻ പരിധിയിലെ സ്ഥാപനങ്ങളിലാണ് പരിശോധന നടത്തിയത്.

പ്രതീകാത്മക ചിത്രം
തീ തുപ്പുന്ന കാറോടിച്ച് ദൃശ്യം സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചു; കേസെടുത്ത് മഞ്ചേശ്വരം പൊലീസ്

അവയവദാനവുമായി ബന്ധപ്പെട്ട് പൊലീസിൻ്റെ വ്യാപകപരിശോധന ഏറെ നാളുകളായി നടക്കുന്നതാണ്. അതിൻ്റെ ഭാഗമായി ചില ക്രമക്കേടുകൾ കണ്ടെത്തിയതോടെയാണ് പൊലീസ് എറണാകുളം റൂറലിന് കീഴിലുള്ള മൂന്ന് സ്റ്റേഷൻ പരിധിയിലെ വിവിധ സ്ഥാപനങ്ങളിൽ പരിശോധന നടത്താൻ തുടങ്ങിയത്.

കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് ഇത്തരത്തിൽ പരിശോധന ആരംഭിച്ചത്. ഫോട്ടോസ്റ്റാറ്റ് എടുക്കുന്ന കടകളിൽ അടക്കമാണ് ഇത്തരത്തിൽ പരിശോധന. ഇത്തരം കടകളിലടക്കം വ്യാജ സർട്ടിഫിക്കറ്റുകൾ ഉണ്ടാക്കുന്നതിന് വേണ്ടിയുള്ള സഹായങ്ങൾ ചെയ്തുവെന്നാണ് പൊലീസിൻ്റെ സംശയം.

News Malayalam 24x7
newsmalayalam.com