വയനാട്: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തുക കൈമാറിയത്തിന്റെ തെളിവുകൾ പുറത്ത് വിട്ട് ടി.സിദ്ദിഖ് എംഎൽഎ. തുക കൈമാറിയപ്പോർ ഒപ്പമുണ്ടായിരുന്ന മന്ത്രി കേളുവിന്റെ വീഡിയോയും എംഎൽഎ ഫേസ്ബുക്കിലൂടെ പുറത്തുവിട്ടു. തുക കൈമാറിയതിൻ്റെ രസീതും സിദ്ദിഖ് പങ്കുവച്ചിട്ടുണ്ട്.
സിപിഐഎം നേതാക്കൾ വ്യാജ പ്രചരണം നടത്തുന്നു എന്നാണ് ടി. സിദ്ദിഖ് പോസ്റ്റിൽ കുറിച്ചത്. "'സർക്കാറിന്റെ ചൂരൽമല ഫണ്ടിലേക്ക് ടി സിദ്ദിഖ് ഒരു രൂപ നൽകിയില്ല' സിപിഎമ്മിന്റെ ഉന്നത നേതാക്കന്മാരുടെയും സൈബർ വിങ്ങിന്റെയും വ്യാജപ്രചാരണം. പണം നൽകിയതിന് സാക്ഷി ബഹുമാന്യനായ മന്ത്രി ശ്രീ ഒ ആർ കേളു," ടി. സിദ്ദിഖ് ഫേസ്ബുക്കിൽ പങ്കുവച്ച പോസ്റ്റിൽ പറയുന്നു.