"സ്വപ്നങ്ങളെ ചാലിച്ച പിഞ്ചു പൂവിനെ പിച്ചിച്ചീന്തിയ കാപാലികാ, നീ ഇത്രയും ക്രൂരനോ?"; രാഹുലിനെതിരെ കവിതയുമായി ടി. സിദ്ധിഖിന്റെ ഭാര്യ ഷറഫുന്നീസ

കവിതയിലുടനീളം രാഹുലിന്റെ ലൈംഗിക വൈകൃതത്തിന് എതിരെയുള്ള രോഷം പ്രകടമാണ്
രാഹുലിനെതിരെ കവിതയുമായി ടി. സിദ്ധിഖിന്റെ ഭാര്യ ഷറഫുന്നീസ
രാഹുലിനെതിരെ കവിതയുമായി ടി. സിദ്ധിഖിന്റെ ഭാര്യ ഷറഫുന്നീസSource: FB
Published on
Updated on

പാലക്കാട്: ബലാത്സംഗ കേസ് പ്രതി രാഹുൽ മാങ്കൂട്ടത്തിലിനെതിരെ കവിതയുമായി ടി. സിദ്ദിഖ് എംഎൽഎയുടെ ഭാര്യ ഷറഫുന്നീസ. പിഞ്ചു പൂവിനെ പിച്ചി ചീന്തിയ കാപാലികാ നീ ഇത്ര ക്രൂരനോ? രക്തരാക്ഷസാ നീ ഇത്ര കൂരനോ? എന്ന് ഷറഫുന്നീസ രാഹുലിനെതിരെ ഫേസ്ബുക്കിൽ പങ്കുവച്ച കവിതയിൽ പറയുന്നു. കവിതയിലുടനീളം രാഹുലിന്റെ ലൈംഗിക വൈകൃതത്തിനെതിരെയുള്ള രോഷം പ്രകടമാണ്.

രാഹുലിനെതിരെ കവിതയുമായി ടി. സിദ്ധിഖിന്റെ ഭാര്യ ഷറഫുന്നീസ
സൈബർ അറ്റാക്കിനെതിരെ നിയമപരമായി മുന്നോട്ട് പോകും, സ്ത്രീകൾക്ക് സംസാരിക്കാൻ ഉള്ള അവസരം കോൺഗ്രസിൽ ഉണ്ടെന്നാണ് വിശ്വസിക്കുന്നത്: എം.എ. ഷഹനാസ്

ഫേസ്ബുക്ക് പോസ്റ്റിൻ്റെ പൂർണരൂപം:

ചുറ്റും

വിഷം തൂകിയ പാമ്പുകൾ

എന്നെ

വരിഞ്ഞുമുറുക്കുന്നു…

ഉറക്കം എനിക്ക്

അന്യമായി തീരുന്നു.

പൊളിഞ്ഞ ഗർഭപാത്രത്തിന്റെ

നിലവിളി—

സ്വപ്നങ്ങളെ

ചാലിച്ച പിഞ്ചു പൂവിനെ

പിച്ചിച്ചീന്തിയ കാപാലികാ,

നീ ഇത്രയും ക്രൂരനോ?

ഗർഭപാത്രത്തിൽ

കയ്യിട്ടു

ഞെരടി,

ചോര കുടിച്ച രക്തരാക്ഷസാ…

നീ ഇത്ര ക്രൂരനോ?

നീയും ഒരു അമ്മയുടെ

ഉദരത്തിൽ ജന്മം കൊണ്ട

മഹാപാപിയോ?

ഒരു പാവം പെണ്ണിന്റെ

ഹൃദയം പതിയെ തൊട്ട്,

പ്രണയം പുലമ്പി

കടിച്ചുപറിച്ചത്

ജീവനുള്ള മാംസപിണ്ഡം

ആയിരുന്നു.

കാർക്കി തുപ്പിയത്

വിശുദ്ധ വസ്ത്രത്തിലുമായിരുന്നു…

ചീന്തിയ ചിറകുമായി

ആത്മാവ് വട്ടമിട്ട് പറക്കുമ്പോൾ,

ശാന്തി കണ്ടെത്താനാകാതെ…

അവളെ തളക്കാൻ ശ്രമിച്ച

ചോരപുരണ്ട നിന്റെ

പല്ലുകൾക്ക്

ദൈവം ഒരിക്കലും

ശക്തി തരില്ല.

അവിടെ നിന്നിൽ

സേവനം ചെയ്തത്

സാത്താനായിരുന്നു.

ഇത്—

രക്തത്തിൽ എഴുതപ്പെട്ട,

ചോര പൊടിഞ്ഞ

ആത്മാവിന്റെ വിധി.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com