സംസ്ഥാനത്തെങ്ങും തമിഴ്‌നാട്ടില്‍ നിന്നെത്തുന്ന വില കുറഞ്ഞ വ്യാജന്‍; മറയൂർ ശർക്കര ഉല്‍പ്പാദനം പ്രതിസന്ധിയില്‍

2019ൽ 320 കരിമ്പു കർഷകരാണ് മറയൂരിലും കാന്തല്ലൂരുമായി ഉണ്ടായിരുന്നതെങ്കിൽ 2026 എത്തിയപ്പോള്‍ അത് 130 പേർ മാത്രമായി
സംസ്ഥാനത്തെങ്ങും തമിഴ്‌നാട്ടില്‍ നിന്നെത്തുന്ന വില കുറഞ്ഞ വ്യാജന്‍; മറയൂർ ശർക്കര ഉല്‍പ്പാദനം പ്രതിസന്ധിയില്‍
Published on: 
Updated on: 

മറയൂർ ശർക്കര ഉല്‍പ്പാദനം പ്രതിസന്ധിയിലാക്കി തമിഴ്‌നാട്ടില്‍ നിന്നെത്തുന്ന വ്യാജ ശർക്കര. കുറഞ്ഞ വിലയിൽ സംസ്ഥാനത്തുടനീളം വ്യാജ ശർക്കര വിറ്റഴിക്കുന്നതോടെ ദുരിതത്തിലാണ് മറയൂരിലെ കരിമ്പ് കർഷകർ. വ്യാജ ശർക്കരയുടെ വിൽപ്പന സർക്കാർ തടഞ്ഞില്ലെങ്കിൽ മറയൂരിലെ കരിമ്പു കൃഷി വിസ്മൃതിയിലാകും.

2000 കാലഘട്ടത്തിൽ മറയൂരിൽ 1500 ഏക്കർ കരിമ്പു കൃഷി ഉണ്ടായിരുന്നെങ്കിൽ അഞ്ചുവർഷം മുമ്പ് അത് 600 ഏക്കർ ആയി കുറഞ്ഞു. ഇപ്പോൾ അത് വെറും 300 ഏക്കറിൽ എത്തിനിൽക്കുന്നു. മധുരം ഒഴുകിയിരുന്ന ശർക്കര ഉൽപ്പാദിപ്പിച്ചിരുന്ന ആലകൾ അധികവും അടച്ചുപൂട്ടി. മറയൂരിലെ കരിമ്പുകൃഷിയെ ഇത്രയേറെ പ്രതിസന്ധിയിൽ ആക്കുന്നത് തമിഴ്നാട്ടിൽ നിന്ന് എത്തുന്ന വ്യാജ മറയൂർ ശർക്കര തന്നെ.

സംസ്ഥാനത്തെങ്ങും തമിഴ്‌നാട്ടില്‍ നിന്നെത്തുന്ന വില കുറഞ്ഞ വ്യാജന്‍; മറയൂർ ശർക്കര ഉല്‍പ്പാദനം പ്രതിസന്ധിയില്‍
ഞങ്ങള്‍ക്കും പൂക്കാലം വന്നേ... കെട്ടുറപ്പുള്ള വീട്...; അവർ ആദ്യമായി സുരക്ഷിതമായ ചുവരുകൾക്കുള്ളിൽ ജീവിതം സ്വപ്നം കണ്ടുറങ്ങി

കേരളത്തിൽ അങ്ങോളമിങ്ങോളമുള്ള പല കടകളിൽ മറയൂർ ശർക്കര എന്നപേരിൽ ശർക്കര വിൽപ്പനയുണ്ട്. എന്നാൽ ഇത്രത്തോളം അളവിൽ ശർക്കര ഉൽപ്പാദിപ്പിക്കാനുള്ള കരിമ്പ് കൃഷി നിലവിൽ മറയൂരിൽ ഇല്ല. വിലക്കുറവിൽ തമിഴ്‌നാട്ടിൽ നിന്നെത്തുന്ന വ്യാജ മറയൂർ ശർക്കരയിൽ വിഷാംശം വരെ അടങ്ങിയിട്ടുണ്ടെന്നത് മലയാളിക്ക് അറിയാത്ത വസ്തുതയാണ്.

ഒരേക്കർ കരിമ്പ് കൃഷി നടത്തുന്ന കർഷകന് അൻപതിനായിരം രൂപ വരെയുള്ള നഷ്ടക്കണക്കാണ് പറയാനുള്ളത്. വന്യമൃഗങ്ങളുടെ ശല്യമാണ് മറ്റൊരു പ്രധാന പ്രതിസന്ധി. 2019ൽ 320 കരിമ്പു കർഷകരാണ് മറയൂരിലും കാന്തല്ലൂരുമായി ഉണ്ടായിരുന്നതെങ്കിൽ 2026 എത്തിയപ്പോഴത്, 130 പേർ മാത്രമായി ചുരുങ്ങി. മറയൂർ ശർക്കരയ്ക്ക് കിട്ടേണ്ട വില ലഭിക്കാത്തതിനാൽ കർഷകരിൽ അധികവും അടയ്ക്കയുൾപ്പെടെ കൃഷിയിലേക്കും മാറി. അടിസ്ഥാന വിലയായി 100 രൂപ മറയൂർ ശർക്കരയ്ക്ക് ലഭിച്ചാൽ മാത്രമേ കരിമ്പ് കർഷകർക്ക് നിലനിൽപ്പുള്ളൂ.

സംസ്ഥാനത്തെ അങ്കണവാടികളിലും ദേവസ്വം ബോർഡിന് കീഴിൽ ഉള്ള ക്ഷേത്രങ്ങളിലും സപ്ലൈക്കോയിലും ത്രിവേണിയിലുമെല്ലാം മറയൂർ ശർക്കര പൂർണമായി സംഭരിച്ചാൽ കരിമ്പ് കർഷകർക്ക്, അത് വലിയ കൈത്താങ്ങാകും. കരിമ്പു കൃഷി തന്നെയാണ് മറയൂരിലെത്തുന്ന വിനോദസഞ്ചാരികളുടെയും പ്രധാന ആകർഷണം. കൃഷി ഇല്ലാതായാൽ അത് ടൂറിസം മേഖലയും കാര്യമായി ബാധിക്കും.

News Malayalam 24x7
newsmalayalam.com