തമിഴ്നാട് മുഖ്യമന്ത്രി വിജയ് നാളെ തൃശൂരിൽ; എത്തുന്നത് കല്യാൺ നവരാത്രി ആഘോഷങ്ങളിൽ പങ്കെടുക്കാൻ

കല്യാൺ ജ്വല്ലേഴ്സ് ഉടമ ടി.എസ്. കല്യാണരാമന്റെ വസതിയിലാണ് ചടങ്ങ്
Olympic City and Motor Sports City in Chennai
തമിഴ്‌നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്ANI
Published on: 
Updated on: 

കൊച്ചി: തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ് വെള്ളിയാഴ്ച കേരളത്തിലെത്തുമെന്ന് സൂചന. തൃശൂരിൽ ഉച്ചയ്ക്കാണ് വിജയ് എത്തുകയെന്നാണ് വിവരം. കല്യാൺ നവരാത്രി ആഘോഷങ്ങളിൽ പങ്കെടുക്കാനാണ് വിജയ് എത്തുന്നത്. കല്യാൺ ജ്വല്ലേഴ്സ് ഉടമ ടി.എസ്. കല്യാണരാമന്റെ വസതിയിലാണ് ചടങ്ങ്. കല്യാണിന്റെ നേതൃത്വത്തിൽ എല്ലാ വർഷവും നവരാത്രി ആഘോഷങ്ങൾ സംഘടിപ്പിക്കാറുണ്ട്.

ഇതിന്റെ ഭാഗമായി നിരവധി പ്രമുഖരും എത്താറുണ്ട്. മുൻവർഷങ്ങളിൽ അമിതാഭ് ബച്ചൻ ഉൾപ്പെടെയുള്ള നിരവധി പ്രമുഖർ കല്യാൺ ഗ്രൂപ്പിന്റെ ആഘോഷങ്ങളിൽ പങ്കെടുത്തിരുന്നു. തമിഴ്നാട് മുഖ്യമന്ത്രിയായതിനുശേഷം ഇതാദ്യമായാണ് വിജയ് കേരളത്തിലെത്തുന്നത്. രണ്ടുവർഷം മുൻപ് വെങ്കട് പ്രഭു സംവിധാനംചെയ്ത ദ ഗ്രേറ്റസ്റ്റ് ഓഫ് ഓൾ ടൈം എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിന് വിജയ് തിരുവനന്തപുരത്ത് എത്തിയിരുന്നു.

Olympic City and Motor Sports City in Chennai
ഫേസ്ബുക്കിന് പിന്നാലെ ഇൻസ്റ്റയിലും വെട്ട്! രാഹുൽ ഗാന്ധിയുടെ ചിത്രം ഉൾപ്പെട്ട വാർത്താ കാർഡ് നീക്കി മെറ്റ
News Malayalam 24x7
newsmalayalam.com