മത്സരാർഥിക്ക് വാച്ച് ഊരി നൽകി ടീച്ചർ; ബഡ്സ് സ്കൂൾ കായികമേളയിലെ സ്നേഹക്കാഴ്ച

ശാരീരിക - മാനസിക വെല്ലുവിളികൾ നേരിടുന്നവരുടെ കായിക മികവാണ് മേളയിൽ മാറ്റുരയ്ക്കുന്നത്...
മത്സരാർഥിക്ക് വാച്ച് ഊരി നൽകി ടീച്ചർ; ബഡ്സ് സ്കൂൾ കായികമേളയിലെ സ്നേഹക്കാഴ്ച
Source: News Malayalam 24x7
Published on
Updated on

കണ്ണൂ‍ർ: കുടുംബശ്രീ സംസ്ഥാന മിഷന്റെ നേതൃത്വത്തിൽ ബഡ്സ് സ്കൂൾ വിദ്യാർഥികൾക്കായി കണ്ണൂരിൽ സംഘടിപ്പിക്കുന്ന കായികമേളയിൽ നിന്നുള്ള ഒരു സ്നേഹ കാഴ്ച കാണാം ഇനി . വീൽ ചെയർ റേസ് പൂർത്തിയാക്കിയ മലപ്പുറത്തു നിന്നുള്ള ആഷിക്കിന് അധ്യാപിക മുർഷിദ സ്വന്തം വാച്ച് ഊരി നൽകി. ശാരീരിക - മാനസിക വെല്ലുവിളികൾ നേരിടുന്നവരുടെ കായിക മികവാണ് മേളയിൽ മാറ്റുരയ്ക്കുന്നത്.

മലപ്പുറം ചെറുകാവ് ബഡ്സ് സ്കൂളിലെ വിദ്യാർഥിയാണ് ആഷിഖ്. 33 വയസാണ് പ്രായം. വീൽ ചെയറിൽ നിന്ന് എഴുന്നേൽക്കാൻ സാധിക്കില്ല. ഒരു ബലൂൺ പൊട്ടുന്ന ശബ്ദം പോലും അവനെ അസ്വസ്ഥനാക്കും. ബഡ്സ് സ്കൂൾ കായികമേളയിൽ പങ്കെടുക്കാൻ കണ്ണൂരിൽ എത്തിയതാണ്. മാർച്ച് പാസ്റ്റിലെ ബാൻഡ് മേളം ഉൾപ്പെടെ വലിയ ശബ്ദങ്ങൾ കേട്ടതോടെ അവൻ മത്സരിക്കാതെ തിരിച്ചു പോകാൻ വാശി പിടിച്ചു. പക്ഷേ മുർഷിദ ടീച്ചറുടെ വാക്കിനെ അവന് വിശ്വാസമായിരുന്നു. അങ്ങനെ വാച്ച് സമ്മാനമായി നൽകാമെന്ന ടീച്ചറുടെ വാക്കിൽ ആഷിഖ് വീൽ ചെയർ റേസിനിറങ്ങി. റേസ് പൂർത്തിയാക്കിയത് രണ്ടാമതായി. ടീച്ചർ ഓടി അവന്റെ അടുത്തെത്തി കയ്യിൽ കിടന്ന വാച്ച് നൽകി. ട്രാക്കിലും ഫീൽഡിലുമെല്ലാം വിജയിച്ച ചിരികൾ മാത്രം. കുടുംബശ്രീ സംസ്ഥാന മിഷന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ബഡ്സ് ഒളിമ്പിയ 2026ൽ കാണാം ഇങ്ങനെ നിരവധി അഭിമാന നിമിഷങ്ങൾ.

മത്സരാർഥിക്ക് വാച്ച് ഊരി നൽകി ടീച്ചർ; ബഡ്സ് സ്കൂൾ കായികമേളയിലെ സ്നേഹക്കാഴ്ച
കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന് പരാതി; ചങ്ങനാശ്ശേരി അതിരൂപതയുടെ കീഴിലുള്ള ആശുപതിയിലെ മുൻ ജീവനക്കാരൻ അറസ്റ്റിൽ

ശാരീരിക-മാനസിക വെല്ലുവിളികൾ നേരിടുന്ന ബഡ്സ് സ്കൂൾ വിദ്യാർഥികൾക്കായാണ് കായിക മേള. കണ്ണൂർ പോലീസ് പരേഡ് സിന്തറ്റിക് ഗ്രൗണ്ടിൽ 35 ഇങ്ങളിലായാണ് മത്സരങ്ങൾ. 14 ജില്ലകളിൽ നിന്നുമായി  380 കായിക താരങ്ങൾ പങ്കെടുക്കുന്നുണ്ട്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com