മുഖ്യമന്ത്രിക്കെതിരെ പോസ്റ്റ് ഷെയർ ചെയ്ത സംഭവം: അധ്യാപകൻ്റെ സസ്പെൻഷൻ പിൻവലിക്കും

അധ്യാപകൻ നാളെ വിരമിക്കാനിരിക്കെയാണ് സസ്പെൻഷൻ പിൻവലിച്ചത്...
മുഖ്യമന്ത്രിക്കെതിരെ പോസ്റ്റ് ഷെയർ ചെയ്ത സംഭവം: അധ്യാപകൻ്റെ സസ്പെൻഷൻ പിൻവലിക്കും
Source: News Malayalam 24x7
Published on
Updated on

തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ പോസ്റ്റിട്ടതിൽ സ്‌കൂള്‍ പ്രിന്‍സിപ്പലിനെ സസ്‌പെന്‍ഡ് ചെയ്ത നടപടി പിന്‍വലിക്കാന്‍ നിര്‍ദേശം. മുഖ്യമന്ത്രിയാണ് നിർദേശം നൽകിയത്. അധ്യാപകൻ നാളെ വിരമിക്കാനിരിക്കെയാണ് സസ്പെൻഷൻ പിൻവലിച്ചത്.

മുഖ്യമന്ത്രിക്കെതിരെ പോസ്റ്റ് ഷെയർ ചെയ്ത സംഭവം: അധ്യാപകൻ്റെ സസ്പെൻഷൻ പിൻവലിക്കും
വി.ഡി. സതീശൻ അവസരവാദങ്ങളുടെ ആൾരൂപം, മുഖ്യമന്ത്രി ആയപ്പോൾ നിലപാടും സ്വരവും മാറി: എം.വി. ജയരാജൻ

മുഖ്യമന്ത്രി വി.ഡി. സതീശനെതിരായ പോസ്റ്റ് ഫേസ്ബു്ക്കിൽ ഷെയർ ചെയ്തതിനായിരുന്നു ആറ്റിങ്ങൽ ഗവൺമെൻറ് മോഡൽ ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ ജവാദ് സുബൈറിനെ കഴിഞ്ഞ ദിവസം പൊതുവിദ്യാഭ്യാസ വകുപ്പ് സസ്പെൻഡ് ചെയ്തത്. ഖജനാവിൽ പൂച്ച പെറ്റ് കിടക്കുന്നുവെന്ന പ്രസ്താവനയെ പരിഹസിച്ചുകൊണ്ടുള്ളതായിരുന്നു ആ പോസ്റ്റ്. വകുപ്പിന്റെ നടപടിയിൽ പ്രതിഷേധിച്ച് സർവീസ് സംഘടനകൾ രംഗത്ത് എത്തിയിരുന്നു.

കഴിഞ്ഞ ദിവസം ഇതേപ്പറ്റി മാധ്യമപ്രവർത്തകർ ചോദിച്ചപ്പോൾ മറ്റൊരു സംഭവത്തെ കുറിച്ചായിരുന്നു മുഖ്യമന്ത്രി മറുപടി നൽകിയത്.

News Malayalam 24x7
newsmalayalam.com