തന്ത്രി ജയിലില്‍ തുടരും; റിമാന്‍ഡ് കാലാവധി വീണ്ടും നീട്ടി

ഓണ്‍ലൈനിലൂടെയാണ് തന്ത്രി കണ്ഠരര് രാജീവരെ ഹാജരാക്കിയത്.
തന്ത്രി കണ്ഠരര് രാജീവര്
തന്ത്രി കണ്ഠരര് രാജീവര്
Published on
Updated on

കൊല്ലം: ശബരിമല സ്വര്‍ണക്കൊള്ളയില്‍ തന്ത്രിയെ വീണ്ടും റിമാന്‍ഡ് ചെയ്തു. 14 ദിവസത്തേയ്ക്കാണ് കൊല്ലം വിജിലന്‍സ് കോടതി റിമാന്‍ഡ് ചെയ്തത്. ഓണ്‍ലൈനിലൂടെയാണ് തന്ത്രി കണ്ഠരര് രാജീവരെ ഹാജരാക്കിയത്.

കഴിഞ്ഞയാഴ്ച കണ്ഠരര് രാജീവരുടെ ജാമ്യഹര്‍ജി പരിഗണിക്കുന്നത് കോടതി മാറ്റിവച്ചിരുന്നു. ഇന്ന് ഹര്‍ജി പരിഗണിച്ച കോടതി റിമാന്‍ഡ് കാലാവധി നീട്ടുകയായിരുന്നു.

തന്ത്രി കണ്ഠരര് രാജീവര്
സംസ്ഥാന വഖഫ് ബോര്‍ഡ് പുനഃസംഘടിപ്പിച്ചു; ഉമര്‍ ഫൈസി മുക്കവും എ.എ. റഹീമും ബോര്‍ഡില്‍

കൊള്ളയില്‍ നേരിട്ട് പങ്കുണ്ടെന്നാണ് പ്രത്യേക അന്വേഷണ സംഘം കോടതിയെ അറിയിച്ചിരുന്നു. എന്നാല്‍ തന്നെ മനഃപൂര്‍വം കേസില്‍ കുടുക്കിയെന്നാണ് തന്ത്രി ഹര്‍ജിയില്‍ വാദിച്ചത്.

ഒന്നാം പ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി തന്ത്രിക്ക് അടുത്ത ബന്ധമുണ്ടെന്നും ഗൂഢാലോചനയില്‍ പങ്കുണ്ടെന്നാണ് പൊലീസ് കണ്ടെത്തിയിരിക്കുന്നത്.

തന്ത്രി കണ്ഠരര് രാജീവര്
സ്കൂളുകളിൽ 'റോഡ് സേഫ്റ്റി കേഡർ'; സംയുക്ത പദ്ധതിയുമായി വിദ്യാഭ്യാസ വകുപ്പും മോട്ടോർ വാഹന വകുപ്പും

രണ്ട് തവണ സ്വര്‍ണ പാളികള്‍ കടത്തിയതിലും തന്ത്രിക്ക് അടുത്ത ബന്ധമുണ്ടെന്നും ഗൂഢാലോചനയില്‍ പങ്കുണ്ടെന്നാണ് പ്രത്യേക അന്വേഷണ സംഘം കോടതിയെ അറിയിച്ചിരുന്നു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com