കുട്ട്യോൾ കുതിപ്പ്! 68ാമത് സംസ്ഥാന സ്‌കൂള്‍ കായിക മേളയ്ക്ക് ഇന്ന് കോഴിക്കോട് തിരിതെളിയും

ഒരാഴ്ച നീണ്ടുനിൽക്കുന്ന കായിക മാമാങ്കത്തിൽ 10,000 ത്തോളം കായികതാരങ്ങൾ പങ്കെടുക്കും
കുട്ട്യോൾ കുതിപ്പ്! 68ാമത് സംസ്ഥാന സ്‌കൂള്‍ കായിക മേളയ്ക്ക് ഇന്ന് കോഴിക്കോട് തിരിതെളിയും
Published on: 
Updated on: 

കോഴിക്കോട്‌: 68ാമത് സംസ്ഥാന സ്‌കൂള്‍ കായിക മേളയ്ക്ക് ഇന്ന് കോഴിക്കോട് തിരിതെളിയും. എന്‍ഐടി ഗ്രൗണ്ടില്‍ വൈകീട്ട് നാലിന് മുഖ്യമന്ത്രി വി.ഡി. സതീശന്‍ മേള ഉദ്ഘാടനം ചെയ്യും. ഇന്ത്യന്‍ ഒളിംപിക് അസോസിയേഷന്‍ അധ്യക്ഷ പി.ടി. ഉഷ ദീപശിഖയണ് തെളിയിക്കുക. ഒരാഴ്ച നീണ്ടുനിൽക്കുന്ന കായിക മാമാങ്കത്തിൽ 10,000 ത്തോളം കായികതാരങ്ങൾ പങ്കെടുക്കും.

ഒക്ടോബർ 25 മുതൽ 31 വരെയാണ് മേള നടക്കുന്നത്. ഉദ്ഘാടന ദിവസമായ ഇന്ന് മത്സരങ്ങളില്ല. ഒക്ടോബർ 26 തിങ്കളാഴ്ച ഭിന്നശേഷി കുട്ടികൾക്കായുള്ള ഇൻക്ലൂസീവ് കായികമേളയും വിവിധ ഗെയിംസ് മത്സരങ്ങളും ആരംഭിക്കും. പ്രധാന അത്‌ലറ്റിക്സ് മത്സരങ്ങൾ ഒക്ടോബർ 27 ചൊവ്വാഴ്ച മുതലാണ് ആരംഭിക്കുക. 14 ജില്ലകളിൽ നിന്നായി പതിനായിരത്തോളം കായിക പ്രതിഭകളും, ഒഫീഷ്യലുകളും പരിശീലകരും ഉൾപ്പെടെ പതിനയ്യായിരത്തിലധികം പേരാണ് മേളയിൽ പങ്കെടുക്കുന്നത്. 4000ത്തോളം കായികതാരങ്ങൾ പങ്കെടുക്കുന്ന മാർച്ച് പാസ്റ്റും 3000-ത്തോളം പേർ അണിനിരക്കുന്ന കലാവിരുന്നും ഉദ്‌ഘാടനത്തിന്റെ ഭാഗമായുണ്ടാകും.

കുട്ട്യോൾ കുതിപ്പ്! 68ാമത് സംസ്ഥാന സ്‌കൂള്‍ കായിക മേളയ്ക്ക് ഇന്ന് കോഴിക്കോട് തിരിതെളിയും
വിജിലൻസിലെ ടി സെക്ഷനുകൾ വിവരാവകാശ നിയമപരിധിയിൽ നിന്ന് ഒഴിവാക്കിയ ഉത്തരവിനെതിരെ ആർടിഐ കേരള ഫെഡറേഷൻ ഹൈക്കോടതിയിലേക്ക്

മഴപ്പേടിയിലെ ആശങ്കയിലാണ് സംസ്ഥാന സ്കൂൾ കായികമേള ആരംഭിക്കുന്നത്. കായികമേള ഇന്ന് തുടങ്ങാനിരിക്കുന്ന സാഹചര്യത്തിലാണ് ജില്ലയിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് അതിതീവ്ര മഴ മുന്നറിയിപ്പായ റെഡ് അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. കോഴിക്കോട് ജില്ലയിൽ ശക്തമായ തുലാമഴ തുടരുകയാണ്. എങ്കിലും പ്രധാന വേദിയായ എൻഐടി സ്റ്റേഡിയത്തിലെ സിന്തറ്റിക് ട്രാക്കിലുള്ള പ്രത്യേക ആധുനിക സംവിധാനങ്ങൾ കാരണം മഴ കായിക മത്സരങ്ങളെ സാരമായി ബാധിക്കില്ലെന്നാണ് സംഘാടകരുടെ വിലയിരുത്തൽ. വരും ദിവസങ്ങളിലും മഴ ശക്തമായി തുടർന്നാൽ മേളയെ ബാധിക്കുമെന്ന ആശങ്കയിലാണ് വിദ്യാർത്ഥികളും സംഘാടകരും.

അതേസമയം, പ്രതികൂല കാലാവസ്ഥയിൽ ആശങ്ക ഉണ്ടെങ്കിലും മികച്ച സംഘാടനത്തിലൂടെ അതിനെ മറികടക്കാനാകും എന്നാണ് പ്രതീക്ഷിക്കുന്നതെന്ന് വിദ്യാഭ്യാസ മന്ത്രി എൻ ഷംസുദ്ധീൻ ന്യൂസ്‌ മലയാളത്തോട്. സംസ്ഥാന സ്കൂൾ കായിക മേളയിൽ ഇന്ക്ലൂസീവ് മത്സരങ്ങൾക്ക് കൂടുതൽ പ്രാധാന്യം നൽകിയത് വലിയൊരു മാറ്റത്തിന്റെ തുടക്കമാണെന്നും മന്ത്രി വ്യക്തമാക്കി.

News Malayalam 24x7
newsmalayalam.com