ആഗോള അയ്യപ്പ സംഗമ നടത്തിപ്പ് ബില്ലിൽ നൽകിയ തുക ലഭിക്കണം; വിട്ടുവീഴ്ചയ്ക്ക് ഇല്ലെന്ന് കരാർ കമ്പനി

ചെലവ് പെരിപ്പിച്ച് കാണിച്ചിട്ടില്ലെന്നും, ബില്ലിൽ നൽകിയ തുക ലഭിക്കണമെന്നുമാണ് കമ്പനിയുടെ ആവശ്യം.
ആഗോള അയ്യപ്പ സംഗമ നടത്തിപ്പ് ബില്ലിൽ നൽകിയ തുക ലഭിക്കണം; വിട്ടുവീഴ്ചയ്ക്ക് ഇല്ലെന്ന് കരാർ കമ്പനി
Published on: 
Updated on: 

പത്തനംതിട്ട: ആഗോള അയ്യപ്പ സംഗമത്തിൻ്റെ നടത്തിപ്പ് തുകയിൽ വിട്ടുവീഴ്ചയ്ക്കില്ലെന്ന് കരാർ കമ്പനിയായ ട്രിപ്പിൾ ഐസി. ചെലവ് പെരിപ്പിച്ച് കാണിച്ചിട്ടില്ലെന്നും, ബില്ലിൽ നൽകിയ തുക ലഭിക്കണമെന്നുമാണ് കമ്പനിയുടെ ആവശ്യം. ദേവസ്വം ബോർഡുമായി ചർച്ച ചെയ്തതിന് ശേഷമാണ് എസ്റ്റിമേറ്റ് ഇട്ടതെന്ന് കമ്പനി അറിയിച്ചു. തുക ആവശ്യപ്പെട്ട് കൊണ്ട് ദേവസ്വം ബോർഡിന് കത്ത് നൽകിയിട്ടുണ്ട്.

ആഗോള അയ്യപ്പ സംഗമ നടത്തിപ്പ് ബില്ലിൽ നൽകിയ തുക ലഭിക്കണം; വിട്ടുവീഴ്ചയ്ക്ക് ഇല്ലെന്ന് കരാർ കമ്പനി
നിയമസഭാ തെരഞ്ഞെടുപ്പ്; തൃശൂരിൽ സമുദായ സമവാക്യങ്ങൾ കൂട്ടിക്കിഴിച്ച് മുന്നണികൾ

4.99 കോടി മാത്രമേ നൽകാൻ കഴിയൂ എന്നാണ് ബോർഡ് നിലവിൽ അറിയിച്ചിട്ടുള്ളത്. പിന്നീട് തുക വെട്ടിക്കുറയ്ക്കുന്ന നടപടി ശരിയല്ല എന്നും കമ്പനി വ്യക്തമാക്കി. 4.99 കോടി മാത്രമേ നൽകാൻ കഴിയൂ എന്നാണ് ബോർഡ് നിലവിൽ അറിയിച്ചിട്ടുള്ളത്. ജിഎസ്‌ടി ഉൾപ്പെടെ 7.11 കോടി രൂപ ലഭിക്കണമെന്ന ആവശ്യത്തിലുറച്ച് നിൽക്കുകയാണ് കരാർ കമ്പനി.

News Malayalam 24x7
newsmalayalam.com