മീനച്ചൂടിന് ആശ്വാസമായി മഴയെത്തുന്നു..! കേരളത്തിൽ മാർച്ച് 30 വരെ ഇടിമിന്നലോടു കൂടിയ മഴ

40 കിലോമീറ്റർ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്
മീനച്ചൂടിന് ആശ്വാസമായി മഴയെത്തുന്നു..! കേരളത്തിൽ മാർച്ച് 30 വരെ ഇടിമിന്നലോടു കൂടിയ മഴ
Published on
Updated on

തിരുവനന്തപുരം: കൊടുംചൂടിൽ ആശ്വാസമായി കേരളത്തിൽ വേനൽമഴ എത്തുമെന്ന മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഒറ്റപ്പെട്ടയിടങ്ങളിൽ ഈ മാസം 30 വരെ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് പ്രവചനം. 40 കിലോമീറ്റർ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.

അതേസമയം ചൂട് വർധിച്ച പശ്ചാത്തലത്തിൽ 12 ജില്ലകളിൽ യെല്ലോ അലേർട്ടും തുടരുമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് വ്യക്തമാക്കി. ഇടുക്കി, വയനാട് ഒഴികെയുള്ള 12 ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. കൊല്ലം, കോട്ടയം, പാലക്കാട് ജില്ലയിൽ താപനില 38 ഡിഗ്രി സെൽഷ്യസ് വരെ രേഖപ്പെടുത്തിയിരുന്നു. പത്തനംതിട്ട, ആലപ്പുഴ, തൃശൂർ, എറണാകുളം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ 37 ഡിഗ്രി സെൽഷ്യസ് വരെയും, തിരുവനന്തപുരം, മലപ്പുറം, കാസർഗോഡ് ജില്ലകളിൽ 36 ഡിഗ്രി സെൽഷ്യസു വരെയും താപനില രേഖപ്പെടുത്തിയിരുന്നു. സാധാരണയേക്കാൾ രണ്ട് മുതൽ മൂന്ന് ഡിഗ്രി സെൽഷ്യസ് വരെ അധിക താപനിലയാണ് മുന്നറിയിപ്പ് നൽകിയ പ്രദേശങ്ങളിൽ രേഖപ്പെടുത്തുന്നത്.

മീനച്ചൂടിന് ആശ്വാസമായി മഴയെത്തുന്നു..! കേരളത്തിൽ മാർച്ച് 30 വരെ ഇടിമിന്നലോടു കൂടിയ മഴ
ചുട്ടുപൊള്ളും; സംസ്ഥാനത്ത് വരും ദിവസങ്ങളിലും താപനില ഉയരും,12 ജില്ലകളിൽ യെല്ലോ അലേർട്ട്

യുവി ഇൻഡക്സും ഉയരുന്ന സാഹചര്യത്തിൽ ആരോഗ്യവകുപ്പും ജാഗ്രതാ നിർദേശങ്ങൾ പുറത്തിറക്കിയിട്ടുണ്ട്. നേരിട്ട് സൂര്യപ്രകാശത്തിൽ കൂടുതൽ സമയം ചെലവഴിക്കാതിരിക്കുക, ധാരാളം വെള്ളം കുടിക്കുക തുടങ്ങിയ മുൻകരുതലുകൾ സ്വീകരിക്കണമെന്നും നിർദേശമുണ്ട്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com