നീതി സ്റ്റോറുകളിൽ കുടിശ്ശിക; എൻഡോസൾഫാൻ ദുരിതബാധിതർക്കുള്ള അവശ്യ മരുന്നുകളുടെ വിതരണം നിലച്ചിട്ട് മൂന്ന് മാസം

സൗജന്യ മരുന്ന് വിതരണം പൂർണമായും മുടങ്ങി.
The distribution of essential medicines for Endosulfan victims has been halted for three months
എൻഡോസൾഫാൻ ദുരിതബാധിതർക്കുള്ള അവശ്യ മരുന്നുകളുടെ വിതരണം നിലച്ചിട്ട് മൂന്ന് മാസം
Published on: 
Updated on: 

തിരുവനന്തപുരം: സംസ്ഥാനത്ത് എൻഡോസൾഫാൻ ദുരിതബാധിതർക്കുള്ള അവശ്യ മരുന്നുകളുടെ വിതരണം നിലച്ചിട്ട് മൂന്ന് മാസമായെന്ന് പരാതി. നീതി മെഡിക്കൽ സ്റ്റോറുകൾ അടക്കം പലയിടത്തും വിതരണം ചെയ്ത മരുന്നിനുള്ള പണം കുടിശ്ശികയായതാണ് പ്രതിസന്ധിക്ക് കാരണമെന്നാണ് സൂചന.

15 കോടിയുടെ ധനസഹായം യുഡിഎഫ് സർക്കാർ പ്രഖ്യാപിച്ചെങ്കിലും , എൻഡോസൾഫാൻ ഇരകൾക്ക് ഗുണമൊന്നും ലഭിച്ചിട്ടില്ലെന്നാണ് പരാതി. അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് ഉടൻ മുഖ്യമന്ത്രിയെ കാണുമെന്നും എൻഡോസൾഫാൻ പീഡിത മുന്നണി അറിയിച്ചു.

The distribution of essential medicines for Endosulfan victims has been halted for three months
യുവതിയെ കൂട്ട ബലാത്സംഗം ചെയ്തത് മയക്കുമരുന്നും മദ്യവും നൽകി; രണ്ടുദിവസം തടങ്കലിൽ വച്ച് അതിക്രൂരമായി പീഡിപ്പിച്ചു

സൗജന്യ മരുന്ന് വിതരണം മുടങ്ങിയത് സുപ്രീംകോടതി ഉത്തരവിൻ്റെ ലംഘനമാണെന്നും എൻഡോസൾഫാൻ പീഡിത മുന്നണി പറഞ്ഞു. മരുന്ന് ലഭിക്കാത്തതിനാൽ ദുരിതബാധിതർ വലിയ ബുദ്ധിമുട്ടിലാണ്. സർക്കാരിൻ്റെ ഭാഗത്തുനിന്നുള്ള ഈ അവഗണനയ്‌ക്കെതിരെ പ്രതിഷേധങ്ങളും സമരങ്ങളും വീണ്ടും ആരംഭിച്ചിട്ടുണ്ട്. സ്നേഹസാന്ത്വനം പദ്ധതി പോലെയുള്ളവയിൽ ഫണ്ട് അനുവദിക്കുന്നതിൽ കാലതാമസം നേരിടുകയാണ്.

The distribution of essential medicines for Endosulfan victims has been halted for three months
സംസ്ഥാനത്ത് വ്യാഴാഴ്ച വരെ മഴയ്ക്ക് സാധ്യത; ആറ് ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ട്
News Malayalam 24x7
newsmalayalam.com