രണ്ടാംഘട്ടത്തിൻ്റെ സാങ്കേതിക നടപടികൾ പൂർത്തിയായില്ല; മെഡിസെപ്പ് ഒന്നാംഘട്ടം നീട്ടി; പുതുക്കിയ പ്രീമിയം തുക ഈടാക്കുക ജനുവരി 31 മുതൽ

മെഡിസെപ്പ് രണ്ടാംഘട്ട പദ്ധതി ജനുവരി ഒന്നുമുതൽ തീരുമാനിച്ച് നേരത്തെ ഉത്തരവിറക്കിയിരുന്നു
രണ്ടാംഘട്ടത്തിൻ്റെ സാങ്കേതിക നടപടികൾ പൂർത്തിയായില്ല; മെഡിസെപ്പ് ഒന്നാംഘട്ടം നീട്ടി; പുതുക്കിയ പ്രീമിയം തുക ഈടാക്കുക ജനുവരി 31 മുതൽ
Published on
Updated on

തിരുവനന്തപുരം: സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും ഇൻഷുറൻസ് പദ്ധതി മെഡിസെപ്പിൻ്റെ ഒന്നാം ഘട്ടം ജനുവരി 31 വരെ തുടരും. പ്രീമിയം തുകയായ 61.14 കോടി രൂപ സർക്കാർ അനുവദിച്ചതായി ധനകാര്യ മന്ത്രി കെ.എൻ. ബാലഗോപാൽ അറിയിച്ചു. പുതുക്കിയ പ്രീമിയം തുക ജനുവരി 31 മുതലേ ഈടാക്കു എന്നും മന്ത്രി അറിയിച്ചു.

മെഡിസെപ്പ് രണ്ടാംഘട്ട പദ്ധതി ജനുവരി ഒന്നുമുതൽ തീരുമാനിച്ച് നേരത്തെ ഉത്തരവിറക്കിയിരുന്നു. രണ്ടാംഘട്ട പദ്ധതിയുടെ സാങ്കേതിക നടപടികൾ പൂർത്തിയാകാത്ത സാഹചര്യത്തിലാണ് ഒന്നാംഘട്ട പദ്ധതി ഒരു മാസംകൂടി നീട്ടിയത്. അതിനാൽ രണ്ടാം ഘട്ട പദ്ധതിയിലെ പുതുക്കിയ പ്രീമിയം തുക ജനുവരിയിൽ വിതരണം ചെയ്യുന്ന ശമ്പളത്തിൽനിന്ന് പിടിക്കേണ്ടതില്ലെന്ന് ഡിഡിഒ - മാർക്ക് സർക്കാർ നിർദേശം നൽകിയിട്ടുണ്ട്. ഏതെങ്കിലും സാഹചര്യത്തിൽ പ്രീമിയം പിടിക്കപ്പെട്ടാൽ, അത് പിന്നീടുള്ള പ്രീമിയം ഗഡുക്കളിൽ കുറച്ചു നൽകണമെന്ന് നിർദേശിച്ചും ധനകാര്യ വകുപ്പ് ഉത്തരവിറക്കി.

രണ്ടാംഘട്ടത്തിൻ്റെ സാങ്കേതിക നടപടികൾ പൂർത്തിയായില്ല; മെഡിസെപ്പ് ഒന്നാംഘട്ടം നീട്ടി; പുതുക്കിയ പ്രീമിയം തുക ഈടാക്കുക ജനുവരി 31 മുതൽ
പുതുവത്സരാഘോഷം: ബാർ, ബിയർ ആൻഡ് വൈൻ പാർലറുകൾ രാത്രി 12 വരെ തുറക്കും; ഉത്തരവിറക്കി സർക്കാർ

Related Stories

No stories found.
News Malayalam 24x7
newsmalayalam.com