"കർത്തയുടെ ഡയറിയിൽ പേരുള്ള നാല് മന്ത്രിമാരും രാജിവയ്ക്കണം"; കേസ് സിബിഐക്ക് കൈമാറണമെന്ന് ഷോൺ ജോർജ്

ഒരു കള്ളനാണയത്തിൻ്റെ 2 വശങ്ങളാണ് ഇടതു-വലതുപക്ഷമെന്ന് ഷോൺ ആരോപിച്ചു.
The four ministers named in Kartha's diary must resign
കർത്തയുടെ ഡയറിയിൽ പേരുള്ള നാല് മന്ത്രിമാരും രാജിവയ്ക്കണം
Published on
Updated on

തിരുവനന്തപുരം: സിഎംആർഎൽ മുൻ എംഡി ശശിധരൻ കർത്തയുടെ മാസപ്പടി ഡയറിയിൽ പേരുള്ള നാല് മന്ത്രിമാരും രാജിവയ്ക്കണമെന്ന് ബിജെപി നേതാവ് ഷോൺ ജോർജ് ആവശ്യപ്പെട്ടു. വി.ഡി. സതീശൻ, രമേശ് ചെന്നിത്തല, പി.കെ. കുഞ്ഞാലിക്കുട്ടി, ഷിബു ബേബി ജോൺ എന്നിവരുടെ പേരുകളാണ് പട്ടികയിലുള്ളത്.

ഒരുമിച്ചുള്ള കച്ചവടമാണ് നടന്നത്. ഒരു കള്ളനാണയത്തിൻ്റെ രണ്ട് വശങ്ങളാണ് ഇടതും വലതും എന്നും ഷോൺ ജോർജ് പറഞ്ഞു. ഭയമില്ലെങ്കിൽ സർക്കാർ കേസ് സിബിഐക്ക് കൈമാറണം. താൻ പുറത്തുവിട്ട രേഖ എസ്എഫ്ഐഒ കോടതിയിൽ കൊടുത്ത രേഖയാണെന്നും ഷോൺ ജോർജ് പറഞ്ഞു.

The four ministers named in Kartha's diary must resign
ശശിധരൻ കർത്തയുടെ ഡയറിയിൽ വി.ഡി.സതീശൻ്റെ പേരും; ലിസ്റ്റിൽ ഇടംപിടിച്ച് ഇടത്-വലത് നേതാക്കളും

എൻ്റെ കയ്യിൽ കിട്ടിയ രേഖയിൽ ബിജെപി നേതാക്കളുടെ പേരുകളില്ല. ഞങ്ങൾക്ക് മൂന്ന് എംഎൽഎമാരും ഒരു എംപിയും ആണുള്ളത്. അവർ മൂന്നുപേരും ഒരു വർഷത്തിനുള്ളിൽ ആണ് ചുമതലയേറ്റത്. വി മുരളീധരൻ്റെ പേര് ഞാൻ കണ്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

മറുനാടൻ മലയാളിയുടെ ഷാജൻ സ്കറിയയുടെ കയ്യിൽ നിന്നാണ് താൻ രേഖകൾ വാങ്ങിയതെന്നും ഷോൺ ജോർജ് പറഞ്ഞു. മുഖ്യമന്ത്രി സ്വയം ഹരിത എംഎൽഎ എന്ന് വിശേഷിപ്പിക്കുന്ന ആളാണ്. ആ ഹരിത എംഎൽഎയാണ് പുഴയിലേക്ക് ഏറ്റവും അധികം മലിനീകരണം തള്ളിവിടുന്ന കമ്പനിയിൽ നിന്നും പണം വാങ്ങിയതെന്നും ഷോൺ പരിഹസിച്ചു.

കൃത്യമായി കേസിനെ നശിപ്പിക്കാൻ വേണ്ടി ആസൂത്രിതമായി പിണറായി വിജയനും സതീശനും ഒരുമിച്ചുണ്ടാക്കിയ നീക്കമാണ് നടന്നതെന്നും അദ്ദേഹം ആരോപിച്ചു. കേസിൽ ആരോപണവിധേയനായ വ്യക്തിയാണ് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയെന്നും ആരോപണവിധേയനായ വ്യക്തി തന്നെ എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം വേണ്ടെന്ന് പറയുന്ന സാഹചര്യമാണെന്നും ഷോൺ ജോർജ് ആരോപിച്ചു.

The four ministers named in Kartha's diary must resign
ശബരിമലയിലെ സ്വര്‍ണക്കിരീടം കവര്‍ന്നതായി സൂചന; വാർത്ത നിഷേധിച്ച് തിരുവാഭരണം കമ്മീഷണര്‍
News Malayalam 24x7
newsmalayalam.com