വഖഫ് ബോർഡ് സർക്കാർ പുനഃസംഘടിപ്പിച്ചു; എം.സി മായിൻ ഹാജി ചെയർമാൻ

രണ്ട് അമുസ്ലീങ്ങളുടെ ഒഴിവ് നിലനിർത്തിയാണ് വഖഫ് ബോർഡ് പുനഃസംഘടിപ്പിച്ചത്.
The government reconstituted the Waqf Board
വഖഫ് ബോർഡ് സർക്കാർ പുനഃസംഘടിപ്പിച്ചു
Published on: 
Updated on: 

തിരുവനന്തപുരം: വഖഫ് ബോർഡ് സർക്കാർ പുനഃസംഘടിപ്പിച്ചു. എം.സി മായിൻ ഹാജിയാണ് പുതിയ വഖഫ് ബോർഡ് ചെയർമാൻ. കുറുക്കോളി മൊയ്തീൻ, മുസ്‌തഫൽ ഫൈസി, തൊടിയൂർ മുഹമ്മദ്‍കുഞ്ഞ് മൗലവി, സിറാജ്. ഡി. കാപസി, സജിന ഫിറോസ്. ജസീം സബാഹ്, എംപി മുസ്തഫൽ ഫൈസി , ഡോ.അബ്ദുൽ മജീദ് സ്വലാഹി, മദീന ബീഗം തുടങ്ങിയവർ വഖഫ് ബോർഡിലുണ്ട്.

സർക്കാർ അമുസ്ലീം അംഗങ്ങളെ നാമനിർദേശം ചെയ്തില്ല. സുപ്രീംകോടതിയിലും ഹൈക്കോടതിയിലും കേസ് നിലനിൽക്കുന്നത് ഉത്തരവിൽ ചുണ്ടിക്കാട്ടിയുണ്ട്. വഖഫ് ബോർഡ് പുനഃസംഘടനയിലെ പ്രശ്‌നങ്ങൾ പരിഹരിക്കണമെന്ന ഹൈക്കോടതി ഉത്തരവ് പരിഗണിച്ചാണ് നടപടിയെന്ന് ഉത്തരവിൽ പറയുന്നു.

The government reconstituted the Waqf Board
അടുത്ത നാല് ദിവസം വരെ കനത്ത മഴ; ആറ് ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ട്

പുനഃസംഘടിപ്പിച്ചുകൊണ്ട് ഇപ്പോൾ സർക്കാർ പുതിയ വഖഫ് ബോർഡിനെ പ്രഖ്യാപിച്ചിരിക്കുകയാണ്. ഇതിനെതിരെ നിയമപോരാട്ടങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്. ഏറെക്കാലം വിവാദമായിരുന്ന ഈ വിഷയത്തിൽ സർക്കാർ ഒടുവിൽ തീരുമാനം എടുത്തിരിക്കുകയാണ്.

The government reconstituted the Waqf Board
"കുട്ടിക്കാലത്ത് മുതലയെ പിടിച്ചിട്ടുണ്ടെന്ന് പറഞ്ഞ മോദിക്ക് ഇപ്പോൾ പാറ്റകളെ പേടി": ആഞ്ഞടിച്ച് പ്രകാശ് രാജ്
News Malayalam 24x7
newsmalayalam.com