മന്ത്രിമാരുടെയും എംഎൽഎമാരുടെയും ശമ്പള പരിഷ്കരണ ബില്ല് ഏകകണ്ഠമായി പാസാക്കി നിയമസഭ; സന്തോഷത്തോടെ കൈ പൊക്കണമെന്ന് സ്പീക്കർ

ഇതോടെ 30,000 രൂപയോളമാണ് മന്ത്രിമാർക്കും എംഎൽഎമാർക്കും ശമ്പളം കൂടുക
മന്ത്രിമാരുടെയും എംഎൽഎമാരുടെയും ശമ്പള പരിഷ്കരണ ബില്ല് ഏകകണ്ഠമായി പാസാക്കി നിയമസഭ; സന്തോഷത്തോടെ കൈ പൊക്കണമെന്ന് സ്പീക്കർ
Published on: 
Updated on: 

തിരുവനന്തപുരം: മന്ത്രിമാരുടെയും എംഎൽഎമാരുടെയും ശമ്പള പരിഷ്കരണ ബില്ല് നിയമസഭ ഏകകണ്ഠമായി പാസാക്കി. ഇതോടെ 30,000 രൂപയോളമാണ് മന്ത്രിമാർക്കും എംഎൽഎമാർക്കും ശമ്പളം കൂടുക.ശമ്പളം വർധിപ്പിച്ചതിന് പിന്നാലെ അംഗങ്ങളെ അഭിനന്ദിച്ച സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ എല്ലാവരും ഒന്ന് സന്തോഷത്തോടെ കൈപൊക്കണമെന്നും ആവശ്യപ്പെട്ടു.

ഇതിന് മുമ്പ് 2018 ലാണ് ശമ്പളം വർധിപ്പിച്ചതെന്നും പലരും തന്നോട് സങ്കടം പങ്കുവെച്ചതായും സ്പീക്കർ സഭയിൽ വ്യക്തമാക്കി. എം എൽ എ മാർക്ക് ഒരു പി എ യെ കൂടി അനുവദിക്കണമെന്ന ആവശ്യവും സ്പീക്കർ പങ്കുവെച്ചു. അക്കാര്യം പരിഗണിക്കാമെന്നാണ് മുഖ്യമന്ത്രി മറുപടി നൽകിയത്.

മന്ത്രിമാരുടെയും എംഎൽഎമാരുടെയും ശമ്പള പരിഷ്കരണ ബില്ല് ഏകകണ്ഠമായി പാസാക്കി നിയമസഭ; സന്തോഷത്തോടെ കൈ പൊക്കണമെന്ന് സ്പീക്കർ
വ്യവസായ രംഗത്ത് മറ്റു സംസ്ഥാനങ്ങൾ തേങ്ങ ഉടക്കുമ്പോൾ ഒരു ചിരട്ട ഉടക്കാനെങ്കിലും പ്രതിപക്ഷം കേരളത്തെ അനുവദിക്കണം: കെ.പി നൗഷാദ് അലി

അതേസമയം, കടുത്ത സാമ്പത്തിക പ്രതിസന്ധികൾക്കിടയിലും ജനപ്രതിനിധികളുടെ ശമ്പളം വർധിപ്പിക്കാനുള്ള തീരുമാനം നിരവധി ചർച്ചകൾക്ക് വഴിവെച്ചിരുന്നു. പുതിയ വർധനവ് അനുസരിച്ച് എംഎൽഎമാരുടെ ശമ്പളം 70000 രൂപയിൽ നിന്ന് 98000 രൂപയായും മന്ത്രിമാരുടെ ശമ്പളം ഒരു ലക്ഷം രൂപയിൽ നിന്നും 1.33 ലക്ഷം രൂപയുമായാണ് ഉയർത്തുക. ഇവരുടെ ആനുകൂല്യങ്ങളിലും വർധന വരുത്തിയിട്ടുണ്ട്.