അപകടസമയത്ത് കാര്‍ പാഞ്ഞത് 144 കിലോമീറ്റര്‍ വേഗതയില്‍; നെടുമ്പാശേരി സംഭവത്തില്‍ റിപ്പോര്‍ട്ട് പുറത്ത്

നെടുമ്പാശേരിയില്‍ മൂന്നുപേരുടെ ജീവനെടുത്ത വാഹനാപകടത്തിന് അഞ്ച് സെക്കന്‍ഡ് മുമ്പ് കാറിന്റെ വേഗത 162 കിലോമീറ്ററര്‍ ആയിരുന്നുവെന്നും റിപ്പോര്‍ട്ട്
അപകടസമയത്ത് കാര്‍ പാഞ്ഞത് 144 കിലോമീറ്റര്‍ വേഗതയില്‍; നെടുമ്പാശേരി സംഭവത്തില്‍ റിപ്പോര്‍ട്ട് പുറത്ത്
Published on: 
Updated on: 

കൊച്ചി: നെടുമ്പാശേരിയില്‍ മൂന്നുപേരുടെ ജീവനെടുത്ത വാഹനാപകടത്തില്‍ കാര്‍ അമിതവേഗതയിലായിരുന്നുവെന്ന് ബിഎംഡബ്ല്യു സാങ്കേതിക വിദഗ്ധരുടെ സ്ഥിരീകരണം. കൂട്ടിയിടിയുടെ സമയത്ത് വാഹനത്തിന്റെ വേഗത മണിക്കൂറില്‍ 144 കിലോമീറ്റര്‍ ആയിരുന്നു. അപകടത്തിന് അഞ്ച് സെക്കന്‍ഡ് മുമ്പ് കാറിന്റെ വേഗത 162 കിലോമീറ്ററര്‍ ആയിരുന്നുവെന്നും വിദഗ്ധരുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.

അപകടസമയത്ത് കാര്‍ പാഞ്ഞത് 144 കിലോമീറ്റര്‍ വേഗതയില്‍; നെടുമ്പാശേരി സംഭവത്തില്‍ റിപ്പോര്‍ട്ട് പുറത്ത്
16കാരിയോട് മതപണ്ഡിതൻ്റെ ലൈംഗികാതിക്രമം; സ്വമേധയാ കേസെടുത്ത് ബാലാവകാശ കമ്മീഷൻ

അന്വേഷണ സംഘത്തിന് ബിഎംഡബ്ല്യു ഇന്ത്യ റിപ്പോര്‍ട്ട് കൈമാറി. അതേസമയം, വിവിധ സ്ഥലങ്ങളില്‍ സ്ഥാപിച്ചിരുന്ന സിസിടിവി ക്യാമറകളിലെ ദൃശ്യങ്ങള്‍ അന്വേഷണ സംഘം പരിശോധിച്ചു. 500 മീറ്റര്‍ ദൂരം വെറും 11 സെക്കന്‍ഡ് കൊണ്ടാണു വാഹനം പിന്നിട്ടത്. ഈ കണ്ടെത്തലിന് ശാസ്ത്രീയ പിന്തുണ നല്‍കുന്നതാണ് കാറിന്റെ അഡ്വാന്‍സ്ഡ് ക്രാഷ് സേഫ്റ്റി മൊഡ്യൂളില്‍ നിന്ന് ലഭിച്ച വിവരങ്ങള്‍. ഇത് വിശകലനം ചെയ്തുകൊണ്ടാണ് കാര്‍ കമ്പനി റിപ്പോര്‍ട്ട് കൈമാറിയത്.

അപകടസമയത്ത് കാര്‍ പാഞ്ഞത് 144 കിലോമീറ്റര്‍ വേഗതയില്‍; നെടുമ്പാശേരി സംഭവത്തില്‍ റിപ്പോര്‍ട്ട് പുറത്ത്
പാലക്കാട് പരിസ്ഥിതി ലോല മേഖലകളിൽ നാളെ ഹർത്താൽ

അപകടം സംഭവിക്കുന്നതിന് ഒരു സെക്കന്‍ഡ് മുമ്പ് മാത്രമാണ് ബ്രേക്ക് പെഡല്‍ അമര്‍ത്തിയത്. കഴിഞ്ഞ ഒക്ടോബര്‍ 11നാണ് സംസ്ഥാനത്തെ നടുക്കിയ അപകടമുണ്ടായത്. നെടുമ്പാശ്ശേരി എയര്‍പോര്‍ട്ട് റോഡിലായിരുന്നു സംഭവം. കൊടഗു സ്വദേശി ഇയാസ്, വയനാട് സ്വദേശിനി ദേവിക, മണ്ണാര്‍ക്കാട് സ്വദേശിനി ഗോപിക എന്നിവരാണ് മരിച്ചത്.

Related Stories

"ഞാനും ഒരു അമ്മയാണെന്ന് പരിഗണിക്കണം", നെടുമ്പാശേരി അപകടത്തിൽ മരിച്ചു പോയ കുട്ടികളുടെ കുടുംബത്തെ പിന്തുണയ്ക്കുമെന്ന് പ്രതി സുഹൈലിൻ്റെ  അമ്മ
The accused, including Suhail, will approach a higher court for bail
High levels of alcohol in Suhail's body
മനഃപൂർവമല്ലാത്ത നരഹത്യാ വകുപ്പ്, ലഹരി ഉപയോഗിച്ചതായി പരാമർശമില്ല... നെടുമ്പാശേരി അപകടത്തിൽ പ്രതിയെ സംരക്ഷിച്ച് പൊലീസിൻ്റെ എഫ്ഐആർ