തൃക്കാക്കര പൊലീസ് കസ്റ്റഡിയിലെടുത്ത പ്രതി മരിച്ച നിലയിൽ

തമിഴ്നാട് സ്വദേശി ബാബുരാജ് ആണ് മരിച്ചത്...
തൃക്കാക്കര പൊലീസ് സ്റ്റേഷൻ
തൃക്കാക്കര പൊലീസ് സ്റ്റേഷൻSource: News Malayalam 24x7
Published on: 
Updated on: 

എറണാകുളം: തൃക്കാക്കര പൊലീസ് കസ്റ്റഡിയിലെടുത്ത പ്രതി മരിച്ച നിലയിൽ. തമിഴ്നാട് സ്വദേശി ബാബുരാജ് ആണ് മരിച്ചത്. ഇന്നലെ രാത്രി കാക്കനാട്ടെ ഒഴിഞ്ഞ പറമ്പിൽ ഒളിച്ചിരുന്ന ഇയാളെ നാട്ടുകാർ തടഞ്ഞു വെച്ച് പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു. കണ്ട്രോൾ റൂം വാഹനത്തിൽ കൊണ്ടുവന്ന് സ്റ്റേഷനിൽ കരുതൽ തടങ്കൽ സൂക്ഷിക്കുകയായിരുന്നു.

തൃക്കാക്കര പൊലീസ് സ്റ്റേഷൻ
"മെൻ്റലിസ്റ്റ് ആദിയും സംഘവും 35 ലക്ഷം രൂപ തട്ടിയത് കബളിപ്പിക്കുക എന്ന ഉദ്ദേശ്യത്തോടെ"; പരാതിക്കാരൻ ന്യൂസ് മലയാളത്തോട്

ദേഹാസ്യാസ്ഥ്യം ഉണ്ടായതിനെ തുടർന്ന് കാക്കനാട് കോപ്പറേറ്റീവ് ആശുപത്രിയിൽ എത്തിച്ചിരുന്നു. 3.10ഓടെയായിരുന്നു മരണം. ഹൃദയാഘാതം ആണെന്നാണ് പ്രാഥമിക വിവരം.

News Malayalam 24x7
newsmalayalam.com