പി.ജയരാജനും ടി.വി. രാജേഷിനുമെതിരെ സാക്ഷി മൊഴികളില്ല; അരിയിൽ ഷുക്കൂർ വധകേസിൽ വിസ്താരം പൂർത്തിയായി

വിചാരണയ്ക്ക് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് കോടതി സമൻസ് അയച്ചെങ്കിലും പല സാക്ഷികളും ഹാജരായില്ല.
The hearing in the Ariyil Shukkur murder case has been completed.
അരിയിൽ ഷുക്കൂർ വധകേസിൽ വിസ്താരം പൂർത്തിയായി
Published on
Updated on

കൊച്ചി: അരിയിൽ ഷുക്കൂർ വധക്കേസിൽ വിസ്താരം പൂർത്തിയായി. പി. ജയരാജനും ടി.വി. രാജേഷിനുമെതിരെ സാക്ഷികൾ മൊഴി നൽകിയിട്ടില്ല. ഇന്ന് വിചാരണയ്ക്ക് ഹാജരാകണമെന്ന് കാട്ടി കോടതി സമൻസ് അയച്ചെങ്കിലും പല സാക്ഷികളും ഹാജരായില്ല. എറണാകുളം പ്രത്യേക സിബിഐ കോടതിയാണ് വിചാരണ നടത്തിയത്.

കേസിൽ 33 പ്രതികളാണ് ഉള്ളത്. പ്രോസിക്യൂഷന് വേണ്ടി സിബിഐ പ്രോസിക്യൂട്ടർ എം. നവാസും, കെ.പത്മനാഭനും ഹാജരായി. പ്രതി ഭാഗത്തിന് വേണ്ടി മുതിർന്ന അഭിഭാഷകൻ കെ.രാമൻ പിള്ളയാണ് വാദം നടത്തിയത്.

The hearing in the Ariyil Shukkur murder case has been completed.
അരിയിൽ ഷുക്കൂർ വധക്കേസ്: കോടതിയിൽ കുറ്റം നിഷേധിച്ച് പ്രതികൾ; 'നിരപരാധിത്വം തെളിയിക്കും'

2012 ഫെബ്രുവരി 20 നാണ് യൂത്ത് ലീഗ് നേതാവായിരുന്ന അരിയിൽ ഷുക്കൂർ കൊല്ലപ്പെട്ടത്. മുസ്ലീംലീഗ് വിദ്യാർഥി വിഭാഗമായ എംഎസ്എഫിൻ്റെ പ്രാദേശിക പ്രവർത്തകനായിരുന്ന ഷുക്കൂർ 2012 ഫെബ്രുവരി 20 നാണ് കൊല്ലപ്പെട്ടത്. അന്ന് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറിയായിരുന്നു പി. ജയരാജൻ. ജയരാജനും രാജേഷും ഉൾപ്പെടെയുള്ളവർ സഞ്ചരിച്ച വാഹനം തളിപ്പറമ്പിന് സമീപത്തുള്ള പട്ടുവത്ത് വെച്ച് യൂത്ത് ലീഗ് പ്രവർത്തകർ അക്രമിച്ചിരുന്നു.

ഇതിന് മണിക്കൂറുകൾക്കകം ചെറുകുന്ന് കീഴറയിൽ വെച്ചു ഷുക്കൂർ കൊല്ലപ്പെട്ടു. തളിപ്പറമ്പ് സഹകരണ ആശുപത്രി കേന്ദ്രീകരിച്ചാണ് സിപിഎം പ്രാദേശിക നേതാക്കൾ ആക്രമണത്തിന് ആസൂത്രണം ചെയ്‌തതെന്നും ഇത് ജയരാജനും രാജേഷിനും അറിയാമായിരുന്നെന്നും കുറ്റപത്രത്തിൽ പറഞ്ഞിരുന്നു. ഇതേതുടർന്നാണ് ഇവരെ കേസിൽ പ്രതി ചേർത്തത്.

The hearing in the Ariyil Shukkur murder case has been completed.
അരിയിൽ ഷുക്കൂർ വധക്കേസ്: കോടതിയിൽ കുറ്റം നിഷേധിച്ച് പ്രതികൾ; 'നിരപരാധിത്വം തെളിയിക്കും'
News Malayalam 24x7
newsmalayalam.com