ദൗര്‍ഭാഗ്യകരമാണ്, പക്ഷേ, ഇടപെടുന്നതില്‍ പരിമിതിയുണ്ട്; നിമിഷപ്രിയയുടെ വിഷയത്തില്‍ കേന്ദ്ര സര്‍ക്കാര്‍

ദിയാധനം കുടുംബം സ്വീകരിക്കാതെ മറ്റ് മാര്‍ഗമില്ലെന്നും ദൗഭാഗ്യകരമായ സംഭവമാണെന്നുമാണ് കേന്ദ്രം അറിയിച്ചത്
നിമിഷ പ്രിയ
നിമിഷ പ്രിയ NEWS MALAYALAM 24x7
Published on

നിമിഷപ്രിയയുടെ വധശിക്ഷ 16-ന് യെമെനില്‍ നടപ്പാക്കാനിരിക്കെ വിഷയത്തില്‍ ഇടപെടാനുള്ള പരിമിതി വ്യക്തമാക്കി കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയില്‍. കേന്ദ്ര സര്‍ക്കാര്‍ സാധ്യമായതെല്ലാം ചെയ്തു. ദിയാധനം സ്വകാര്യ ഇടപെടലാണെന്നും മറ്റൊരു രാജ്യത്തെ വിഷയത്തില്‍ ഇടപെടാന്‍ കേന്ദ്രത്തിന് കഴിയില്ലെന്നും അറ്റോണി ജനറല്‍ കോടതിയെ അറിയിച്ചു.

ദിയാധനം കുടുംബം സ്വീകരിക്കാതെ മറ്റ് മാര്‍ഗമില്ലെന്നും ദൗഭാഗ്യകരമായ സംഭവമാണെന്നുമാണ് കേന്ദ്രം അറിയിച്ചത്. നല്ലത് സംഭവിക്കട്ടെയെന്ന് പറഞ്ഞ കോടതി തല്‍സ്ഥിതി റിപ്പോര്‍ട്ട് സമർപ്പിക്കാന്‍ നിര്‍ദേശിച്ച് ഹര്‍ജി വെള്ളിയാഴച പരിഗണിക്കാന്‍ മാറ്റി.

നിമിഷ പ്രിയ
നിമിഷപ്രിയയുടെ മോചനത്തിനായി ഇടപെട്ട് കാന്തപുരം; യെമന്‍ പൗരന്റെ കുടുംബവുമായി ബന്ധപ്പെട്ടു

യെമെൻ പൗരനായ തലാല്‍ അബ്ദു മഹ്ദിയെ 2017 ജൂലായില്‍ കൊലപ്പെടുത്തി മൃതദേഹം വീടിന് മുകളിലെ ജലസംഭരണിയില്‍ ഒളിപ്പിച്ചെന്ന കേസിലാണ് നിമിഷപ്രിയ വധശിക്ഷ നേരിടുന്നത്. വധശിക്ഷ നടപ്പാക്കാന്‍ രണ്ട് ദിവസം മാത്രം ബാക്കിനില്‍ക്കേയാണ് സുപ്രീം കോടതി കേസ് പരിഗണിച്ചത്. ഇതിനിടെ വധശിക്ഷ നീട്ടിവയ്ക്കണം എന്നാവശ്യപ്പെട്ട് നിമിഷപ്രിയയുടെ അമ്മ യെമന്‍ കോടതിയെ സമീപിച്ചിട്ടുണ്ട്.

നിമിഷ പ്രിയ
നിമിഷപ്രിയയുടെ മോചനത്തിന് കേന്ദ്രം അടിയന്തര ഇടപെടൽ നടത്തണം; പ്രധാനമന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി

2017 ജൂലൈ 25നാണ് യെമന്‍ പൗരന്‍ തലാല്‍ അബ്ദുമഹദിയെയാണ് നിമിഷ പ്രിയ കൊലപ്പെടുത്തിയത്. പാസ്‌പോര്‍ട്ട് പിടിച്ചെടുത്ത് നടത്തിയ ക്രൂരപീഡനമാണ് കൊലപാതകത്തിലേക്ക് നയിച്ചത് എന്നാണ് നിമിഷയുടെ വാദം. തലാലിന് അമിത ഡോസ് മരുന്ന് കുത്തിവെച്ചാണ് കൊലപ്പെടുത്തിയത്.

തുടര്‍ന്ന് മൃതദേഹം വീടിനുമുകളിലെ ജലസംഭരണിയില്‍ ഒളിപ്പിക്കുകയായിരുന്നു. നിമിഷ പ്രിയ തലാലിന്റെ ഭാര്യയാണെന്നതിന് യെമനില്‍ രേഖകളുണ്ടായിരുന്നു. എന്നാല്‍ ക്ലിനിക്കിനുള്ള ലൈസന്‍സ് എടുക്കുന്നതിനുണ്ടാക്കിയ താല്‍ക്കാലിക രേഖ മാത്രമാണിതെന്നാണ് നിമിഷയുടെ വാദം. തലാല്‍ തന്നെ വഞ്ചിച്ച് ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്തെന്നും നിമിഷ ആരോപിച്ചിരുന്നു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com