എറണാകുളം: തൃപ്പൂണിത്തറ നഗരസഭയിൽ ഇൻഡ്യാ മുന്നണി രൂപീകരിക്കാൻ സാധ്യതയില്ലെന്ന് റിപ്പോർട്ട്. എൽഡിഎഫുമായി സഹകരിക്കേണ്ട എന്ന നിലപാടിലാണ് യുഡിഎഫ്. നഗരസഭയുടെ ഭരണം പിടിക്കാനായി ഒന്നിച്ചാൽ നിയമസഭ തെരഞ്ഞെടുപ്പിൽ അത് ദോഷം ചെയ്യുമെന്നും യുഡിഎഫ് വിലയിരുത്തി. നഗരസഭയിൽ എൻഡിഎയ്ക്ക് 21ഉം എൽഡിഎഫിനും 20ഉം യുഡിഎഫിന് 12 അംഗങ്ങളുമാണുള്ളത്.
ഒരേ ഒരു സീറ്റിൻ്റെ ബലത്തിലാണ് തൃപ്പൂണിത്തുറ നഗരസഭയിൽ എൻഡിഎ സഖ്യം മുന്നേറിയത്. ചരിത്രത്തിൽ ആദ്യമായാണ് തൃപ്പൂണിത്തുറ നഗരസഭ ഭരണം ബിജെപി പിടിച്ചെടുക്കുന്നത്. ഒരു സീറ്റിൻ്റെ പിൻബലത്തിൽ വിജയിച്ച ബിജെപിക്കെതിരെ ഭരണത്തിലേറാന്‍ സിപിഐഎം കോൺഗ്രസ് പിന്തുണ തേടിയിരുന്നു. ബിജെപിയെ അകറ്റി നിർത്തുകയെന്ന നിലപാടിൽ മാറ്റമില്ലെങ്കിലും സിപിഐഎമ്മുമായുള്ള ബന്ധം അടുത്ത വർഷം നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി ആയുധമാക്കുമോ എന്ന ആശങ്കയാണ് കോൺഗ്രസിന്.
എറണാകുളം തൃപ്പൂണിത്തുറയിൽ BJP മുൻസിപ്പാലിറ്റി ഭരിക്കാരിക്കാതിരിക്കാൻ CPM ഉം കോൺഗ്രസും ഒറ്റക്കെട്ടാകാൻ സാധ്യത. 53 സീറ്റുള്ള നഗരസഭയിൽ ആർക്കും കേവല ഭൂരിപക്ഷം ലഭിച്ചിട്ടില്ല . നിലവിലെ കക്ഷിനില NDAയ്ക്ക് 21 ഉം LDF ന് 20 UDF 12 സീറ്റുകളുമാണ് ഉള്ളത്. ഏറ്റവും വലിയ ഒറ്റകക്ഷിയായ BJP നഗരസഭ ഭരിക്കാതിരിക്കാൻ തൃപ്പൂണിത്തുറയിൽ INDIA മുന്നണി നടപ്പിലാക്കാൻ ഇരു പാർട്ടികളും ശ്രമം തുടങ്ങി.
എല്‍ഡിഎഫുമായുള്ള സഹകരണ സാധ്യത പൂർണമായും തള്ളി എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് രംഗത്തെത്തിയിരുന്നു. സിപിഐഎമ്മും ബിജെപിയുമാണ് മുഖ്യശത്രുക്കൾ. തൃപ്പൂണിത്തറ നഗരസഭയില്‍ സിപിഐഎം – ബിജെപി സഖ്യമായിരുന്നുവെന്നും മുഹമ്മദ് ഷിയാസ് ആരോപിച്ചു. അന്തിമ തീരുമാനം കോണ്‍ഗ്രസ് നേതൃത്വത്തിൻ്റേതായിരിക്കുമെന്നും അന്ന് ഡിസിസി പ്രസിഡന്റ് പറഞ്ഞിരുന്നു.