"അന്വേഷണ റിപ്പോർട്ട് ആടിനെ പട്ടിയാക്കുന്നതും വാദിയെ പ്രതിയാക്കുന്നത്"; പൂരം കലക്കിയത് ആരാണെന്ന് എല്ലാവർക്കും അറിയാമെന്ന് തിരുവമ്പാടി ദേവസ്വം സെക്രട്ടറി

തൃശൂർ പൂരത്തിനിടെയുള്ള പൊലീസിൻ്റെ ഇടപെടലും ദൃശ്യങ്ങളും നമ്മുടെ മുന്നിലുണ്ടെന്നും തിരുവമ്പാടി ദേവസ്വം ബോർഡ് സെക്രട്ടറി പറഞ്ഞു.
Thiruvambady Devaswom Secretary says everyone knows who disrupted the Pooram
പൂരം കലക്കിയത് ആരാണ് എന്നത് എല്ലാവർക്കും അറിയാമെന്ന് തിരുവമ്പാടി ദേവസ്വം സെക്രട്ടറി
Published on: 
Updated on: 

തൃശൂർ: തൃശൂർ പൂരം അട്ടിമറി കേസിൽ പുനരന്വേഷണം ആവശ്യപ്പെട്ട് തിരുവമ്പാടി ദേവസ്വം രംഗത്തെത്തി. ഇപ്പോഴത്തെ അന്വേഷണം റിപ്പോർട്ട് ആടിനെ പട്ടിയാക്കുന്നതും വാദിയെ പ്രതിയാക്കുന്നതുമാണെന്ന് തിരുവമ്പാടി സെക്രട്ടറി കെ. ഗിരീഷ് കുമാർ ആരോപിച്ചു. പൂരം കലക്കിയത് ആരാണെന്ന് എല്ലാവർക്കും അറിയാം.

നിഷ്പക്ഷ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിയെയും ആഭ്യന്തരമന്ത്രിയെയും ദേവസ്വംമന്ത്രിയെയും നേരിൽ കാണുമെന്നും തിരുവമ്പാടി ദേവസ്വം ബോർഡ് സെക്രട്ടറി പറഞ്ഞു. പൂരത്തിൻ്റെ അന്നേത്തെ പൊലീസിൻ്റെ ഇടപെടലും ദൃശ്യങ്ങളും നമ്മുടെ മുന്നിലുണ്ട്. പൂരം കലക്കലിന്റെ യഥാർത്ഥ ഇര ഇപ്പോഴത്തെ ദേവസ്വം മന്ത്രിയാണെന്നും അദ്ദേഹം പറഞ്ഞു.

Thiruvambady Devaswom Secretary says everyone knows who disrupted the Pooram
മണ്ണിടിച്ചിൽ, പാറശാലയിൽ ട്രെയിൻ ഗതാഗതം ഭാഗികമായി പുനഃസ്ഥാപിച്ചു; ആറ് ട്രെയിനുകൾ പൂർണമായും റദ്ദാക്കി

അതേസമയം പൂരം കലക്കൽ ആരോപണത്തിൽ അന്വേഷണ റിപ്പോർട്ട് പൊലീസ് മേധാവി റാവാഡ എ. ചന്ദ്രശേഖർ സർക്കാരിന് കൈമാറി. തിരുവമ്പാടി ദേവസ്വത്തിലെ എട്ട് ഭാരവാഹികൾക്കെതിരെ കുറ്റപത്രം സമർപ്പിക്കുന്നതിന് അനുമതി തേടിക്കൊണ്ടുള്ള റിപ്പോർട്ടാണ് ആഭ്യന്തരവകുപ്പിന് സമർപ്പിച്ചിരിക്കുന്നത്. എന്നാൽ, പൂരം കലക്കലിൽ ആരോപണവിധേയനായ എഡിജിപി എം.ആർ. അജിത് കുമാറിൻ്റെ പങ്കിനെക്കുറിച്ച് റിപ്പോർട്ടിൽ യാതൊരു പരാമർശവുമില്ല.

2024 ഒക്ടോബറിലാണ് പിണറായി വിജയൻ സർക്കാർ ഈ അന്വേഷണം പ്രഖ്യാപിച്ചത്. പൂരം കലക്കാൻ ആർഎസ്എസുമായി എം.ആർ. അജിത് കുമാർ ഗൂഢാലോചന നടത്തിയെന്ന് പ്രതിപക്ഷവും സിപിഐയും ഉൾപ്പെടെയുള്ളവർ ശക്തമായ ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. ഇതിനിടയിലാണ് തിരുവമ്പാടി ദേവസ്വത്തിൻ്റെ വീഴ്ചകൾ മാത്രം ചൂണ്ടിക്കാട്ടിക്കൊണ്ടുള്ള പുതിയ ഡിഐജി റിപ്പോർട്ട് പുറത്തുവന്നിരിക്കുന്നത്.

Thiruvambady Devaswom Secretary says everyone knows who disrupted the Pooram
സുഹൈൽ ബോസ്റ്റൽ സ്കൂളിൽ തന്നെ തുടരും; ജയിലിലേക്ക് മാറ്റണമെന്ന അപേക്ഷ കോടതി തള്ളി
News Malayalam 24x7
newsmalayalam.com